Latest NewsNewsIndia

തമിഴ്‌നാട്ടിലും മഹാരാഷ്ട്രയിലും ലോക്ക്ഡൗണ്‍ നീട്ടി

ചെന്നൈ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടിലും മഹാരാഷ്ട്രയിലും ലോക്ക്ഡൗൺ നീട്ടി. ഏപ്രില്‍ 30 വരെ ലോക്ക്ഡൗണ്‍ നീട്ടിയതായി തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു. നിലവിലെ എല്ലാ നിയന്ത്രണങ്ങളും തുടരും. ലോക്ഡൗണിൽ കുടുങ്ങിയവർക്ക് ഭക്ഷണം നല്‍കുന്നതിനു യാതൊരു തടസ്സവുമുണ്ടായിരിക്കില്ലെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. തമിഴ്‌നാട്ടില്‍ 1075 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്.

Read also: ശ്രീലങ്കൻ സ്റ്റാംപിൽ പിണറായി വിജയന്റെ ചിത്രം ഉപയോഗിച്ച് അപകീർത്തിപ്പെടുത്താൻ ശ്രമം; സത്യം ഇങ്ങനെ

അതേസമയം മഹാരാഷ്ട്രയിൽ 82 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം 2064 ആയി. 149 ആണ് ഇതുവരെയുള്ള മരണസംഖ്യ. മഹാരാഷ്ട്രയില്‍ നാല് മലയാളി നഴ്സുമാര്‍ക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. കൂടാതെ കോവിഡ് പരിശോധനകള്‍ക്ക് വേഗം കൂട്ടി മഹാരാഷ്ട്രയില്‍ പൂള്‍ ടെസ്റ്റ് ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button