Latest NewsKeralaNews

കേരള തീരത്ത് ഇന്നു കടലേറ്റത്തിനു സാധ്യത; മുന്നറിയിപ്പ്

തിരുവനന്തപുരം: കേരള തീരത്ത് ഇന്നു കടലേറ്റത്തിനു സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. തീരമേഖലയിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. രാത്രി 11.30 വരെ വേലിയേറ്റം മൂലം കടൽ പ്രക്ഷുബ്ധമാകുമെന്നാണ് അറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ സാധ്യതയുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്നു മഴ പെയ്യാനിടയുണ്ടെന്നും അറിയിപ്പുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button