റിലയന്‍സ് ജിയോ ഫൈബര്‍ ബ്രോഡ്ബാന്‍ഡ് കണക്ഷനുകളില്‍ ചുരുങ്ങിയ സമയത്തേക്ക് കൂടുതൽ ഡാറ്റ ആവശ്യമുള്ളവര്‍ക്ക് 199 രൂപ പ്ലാന്‍ തെരഞ്ഞെടുക്കാം. 7 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാനില്‍ 1000 ജിബി (1 ടി.ബി) ഡാറ്റ ലഭിക്കും. 100 എം.ബി.പി.എസ് വരെയാണ് പരമാവധി വേഗത. എന്നാല്‍ ഡാറ്റാ പരിധി (FUP) കഴിഞ്ഞാല്‍ വേഗത 1 എം.ബി.പി.എസ് ആയി കുറയും.
പുതിയതും നിലവിലുള്ളതുമായ ഉപഭോക്താക്കൾക്കായി ഈ കോംബോ പ്ലാൻ ലഭ്യമാണ്. ജി.എസ്.ടിയില്ലാതെയാണ് 199 രൂപ. ജി.എസ്.ടി ഉള്‍പ്പടെ ഈ പ്ലാനിന് 234.82 രൂപ ചെലവ് വരും. ഒരു ഉപഭോക്താവ് 7 ദിവസത്തെ ഈ പ്ലാന്‍ ഒരു മാസത്തേക്ക് തെരഞ്ഞെടുക്കുകയാണെങ്കില്‍ ജി.എസ്.ടി ഉൾപ്പെടെ ഉപഭോക്താവിന് 1100 രൂപ ചിലവാക്കുകയും 100 എം.ബി.പി.എസ് വേഗതയും 4.5 ടിബി ഡാറ്റാ ലഭിക്കുകയും ചെയ്യും.
ജിയോയുടെ ബ്രോഡ്‌ബാൻഡ് പോർട്ട്‌ഫോളിയോയിൽ 1,000 രൂപയോളം വില വരുന്ന മറ്റു പ്ലാനുകള്‍ 849 രൂപയുടെതും 1299 രൂപയുടെതുമാണ്. 849 രൂപയുടെ പ്ലാനില്‍ ഇപ്പോള്‍ 400 ജിബി ഡാറ്റയോടൊപ്പം 250 ജിബി ഡാറ്റകൂടി അധികമായി ലഭിക്കും. 100 എം.ബി.പി.എസ് ആണ് വേഗത.
1299 രൂപ പ്ലാൻ ഉപയോക്താക്കൾക്ക് 250 എം.ബി.പി.എസ് വേഗതയില്‍ 1000 ജിബി ഡാറ്റയോടൊപ്പം 200 ജിബി അധികമായി ലഭിക്കും.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ രാജ്യം ലോക്ക്ഡൗണില്‍ ആയതിനാല്‍ ധാരാളം ആളുകള്‍ വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. ഇത് ഡാറ്റയുടെ ഉയർന്ന ഉപഭോഗത്തിലേക്ക് നയിക്കുന്നു. പരിമിതമായ എഫ്‌യുപി ഉള്ളവർ ഡാറ്റാ ഉപഭോഗത്തില്‍ വെല്ലുവിളി നേരിടുന്നു. എന്നിരുന്നാലും, ടെലികോം ഓപ്പറേറ്റർമാരും ബ്രോഡ്‌ബാൻഡ് സേവന ദാതാക്കളും വീട്ടിൽ നിന്ന് ജോലി ചെയ്യാന്‍ ഉപയോക്താക്കളെ സഹായിക്കുന്നതിന് പദ്ധതികളും പാക്കേജുകളും വാഗ്ദാനം ചെയ്യുന്നു.
പുതിയ ഉപയോക്താക്കൾക്ക് സേവന നിരക്കുകളില്ലാതെ 10 എം.ബി.പി.എസ് വേഗതയില്‍ ബ്രോഡ്ബാന്‍ഡ് ജിയോ ഫൈബർ തന്നെ വാഗ്ദാനം ചെയ്യുന്നു. നിലവിലുള്ള പ്ലാനുകളില്‍ ഇരട്ടി ഡാറ്റവരെ വാഗ്ദാനം ചെയ്യുന്നു. ബി.എസ്.എം.എന്‍ തങ്ങളുടെ വര്‍ക്ക് @ ഹോം ബ്രോഡ്ബാന്‍ഡ് പ്ലാന്‍ പ്രകാരം അഞ്ച് ജി.ബി ഡാറ്റ സൗജന്യമായി നല്‍കുന്നു. എം.ടി.എൻ.എൽ ഉപയോക്താക്കൾക്ക് മുംബൈയിലും ഡല്‍ഹിയിലും ഇരട്ട ഡാറ്റ ലഭിക്കുന്നു.
Post Your Comments