ന്യൂഡല്‍ഹി • പ്രവാസികളെ തല്‍ക്കാലം നാട്ടിലേക്ക് തിരിച്ചുകൊണ്ടുവരാനാകില്ലെന്ന് സുപ്രീം കോടതി. പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്രം നടപടി സ്വീകരിക്കണം. ഇവരെ നാട്ടിലെത്തിക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് മറുപടി തേടി. വിഷയത്തില്‍ നാലാഴ്ച കഴിഞ്ഞ് തല്‍സ്ഥിതി റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
അമേരിക്കയില്‍ കുടുങ്ങി കിടക്കുന്നവരെ നാട്ടിലെത്തിക്കണമെന്ന ഹര്‍ജിയിലാണ് സുപ്രീംകോടതി പരാമര്‍ശം. ഗള്‍ഫ്, ഇംഗ്ലംണ്ട്, ഇറാന്‍, അമേരിക്ക, ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്നവരെ നാട്ടില്‍ എത്തിക്കണമെന്നാവശ്യപ്പെട്ട് ഏഴോളം ഹര്‍ജികള്‍ സുപ്രീംകോടതിയുടെ മുന്നിലുണ്ട്.
ചീഫ് ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
“നിങ്ങൾ എവിടെയായിരുന്നാലും അവിടെ തുടരുക. മറ്റ് രാജ്യങ്ങളിലെ ആളുകളെ ഇപ്പോൾ തിരികെ കൊണ്ടുവരാൻ കഴിയില്ല”- എന്നാണ് ഹര്‍ജി പരിഗണിക്കവേ ചീഫ് ജസ്റ്റിസ് ബോബ്ഡെ പറഞ്ഞത്.
Post Your Comments