ജയ്പൂര്‍: ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ പൊലീസിന്റെ കണ്ണുവെട്ടിച്ച് പുറത്തിറങ്ങി കറങ്ങി നടക്കുന്നവര്‍ക്ക് പലതരം ശിക്ഷകളാണ് പൊലീസ് നല്‍കുന്നത്. അടിച്ചോടിക്കുന്നത് നേരത്തേ വിവാദമായിരുന്നു. ചിലര്‍ ഏത്തമിടിയിക്കുകയും മാപ്പെഴുതി വാങ്ങിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇതാ അതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു ശിക്ഷാ വിധിയുമായി എത്തിയിരിക്കുകയാണ് ജയ്പൂര്‍ പൊലീസ്. മസക്കലി ആണ് പൊലീസിന്റെ പുതിയ ശിക്ഷാ മാര്‍ഗ്ഗം.
ദില്ലി 6 എന്ന ബോളിവുഡ് സിനിമയ്ക്ക് വേണ്ടി എ ആര്‍ റഹ്മാന്‍ സംഗീതം നല്‍കിയ മസക്കലി എന്ന ഗാനം റീമിക്സ് ചെയ്ത് കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. റഹ്മാന്റെ സംഗീതത്തെ റീമിക്സ് ചെയ്ത് നശിപ്പിച്ചുവെന്ന് ആരോപിച്ച് ആരാധകരെ കൂടാതെ റഹ്മാനും രംഗത്തെത്തിയിരുന്നു.
https://twitter.com/jaipur_police/status/1248175433213816832
ലോക്ക് ഡൗണ്‍ ലംഘിക്കുന്നവരെ പിടിച്ചുനിര്‍ത്തി ഈ ഗാനം പലതവണ കേള്‍പ്പിക്കുമെന്നാണ് ട്വിറ്ററിലൂടെ ജയ്പൂര്‍ പൊലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ” നിങ്ങള്‍ അനാവശ്യമായി പുറത്ത് കറങ്ങി നടക്കുന്നത് കണ്ടാല്‍ പിടിച്ച് ഒരു മുറിയിലിരുത്തി മസക്കലി 2.0 വീണ്ടും കേള്‍പ്പിച്ചുകൊണ്ടിരിക്കും.” – ഇങ്ങനെയാണ് ട്വീറ്റില്‍ പറയുന്നത്. മസക്കലി 2.0 കൊവിഡിനേക്കാള്‍ മാരകമാണെന്നും മികച്ച ശിക്ഷാ വിധിയാണെന്നുമെല്ലാമാണ് ജയ്പൂര്‍ പൊലീസിന്റെ ട്വീറ്റിന് താഴെ വരുന്ന കമന്റുകള്‍.
Post Your Comments