Latest NewsIndia

മഹാരാഷ്ട്രയ്ക്കും ഡല്‍ഹിയ്ക്കും പിന്നാലെ ആശങ്കയോടെ തമിഴ്നാട് : രോഗബാധിതരുടെ എണ്ണം ആയിരം കടന്നു

തമിഴ്നാട്ടില്‍ രോഗബാധിതരുടെ എണ്ണം ആയിരം കടന്നു. ഇതോടെ മഹാരാഷ്ട്രയ്ക്കും ഡല്‍ഹിയ്ക്കും പുറകെ ആയിരത്തിലധികം രോഗികളുള്ള മൂന്നാമത്തെ സംസ്ഥാനമാവുകയാണ് തമിഴ്നാട്. ഞായറാഴ്ച രാത്രി ലഭിച്ച കണക്കനുസരിച്ച്‌ 1075 കോവിഡ് രോഗികളാണ് സംസ്ഥാനത്തുള്ളത്. ചെന്നൈ നഗരത്തില്‍ മാത്രം 199 കോവിഡ് രോഗബാധിതരുണ്ട്. ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 106 കടന്നു.മിക്കവരും കോയമ്പത്തൂര്‍, തിരുപ്പൂര്‍ സ്വദേശികളാണ്.

തമിഴ്നാട്ടില്‍ കോവിഡ് രോഗം ബാധിച്ച്‌ ഇതുവരെ 11 പേര്‍ മരിച്ചിട്ടുണ്ട് എന്ന് സംസ്ഥാന ആരോഗ്യവകുപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. രാജ്യത്ത് കൊറോണ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 300 ആയി ഉയര്‍ന്നു. രോഗബാധിതരുടെ എണ്ണം 9000 കടന്നു. പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന കൊറോണയെ പിടിച്ചുകെട്ടാന്‍ കഴിയാതെ ആശങ്കയിലായിരിക്കുകയാണ് രാജ്യം.

അടച്ചുപൂട്ടലില്‍ പട്ടിണിയായതിനെ തുടർന്ന് അമ്മ കുട്ടികളെ നദിയിൽ എറിഞ്ഞു കൊന്നതെന്നത് വ്യാജ വാർത്ത: മലയാള മാധ്യമങ്ങളുടെ തെറ്റായ പരിഭാഷ വീണ്ടും വിവാദമാകുന്നു

കഴിഞ്ഞ ദിവസം മഹാരാഷ്ട്രയില്‍ മാത്രം 22 പേരാണ് മരിച്ചത്. ഡല്‍ഹിയില്‍ അഞ്ച് മരണം റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ 221 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 217 പേര്‍ മുംബൈയില്‍ നിന്നുള്ളവരാണ്. മുംബൈയില്‍ മാത്രം 16 മരണമാണ് സ്ഥിരീകരിച്ചത്. കൊറോണ ബാധിതരുടെ എണ്ണം മഹാരാഷ്ട്രയില്‍ കുതിച്ചുയരുകയാണ്. സംസ്ഥാനത്ത് 1982 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മുംബൈയിലെ ധാരാവിയില്‍ 15 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ ഇവിടെ ആകെ രോഗ ബാധിതരുടെ എണ്ണം 45 ആയി. നാല് മരണവും റിപ്പോര്‍ട്ട് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button