മുംബൈ : കൊവിഡ് പരിശോധനാ ഫലം പോസിറ്റീവായതില്‍ മനംനൊന്ത് മഹാരാഷ്ട്രയില്‍ തബ്‌ലീഗ് ജമാഅത്ത് അംഗം ആത്മഹത്യ ചെയ്തു. അകോലയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അസം സ്വദേശിയായ 30കാരനെ ഇന്നലെ രാവിലെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. കൊവിഡ് ഐസൊലേഷന്‍ വാര്‍ഡിലെ ബാത്ത്റൂമിനുള്ളില്‍ വച്ച് ബ്ലേഡ് കൊണ്ട് കഴുത്ത് മുറിക്കുകയായിരുന്നു.
വെള്ളിയാഴ്ച വൈകിട്ടാണ് ഇയാള്‍ക്ക് വൈറസ് സ്ഥിരീകരിച്ചത്. ഡല്‍ഹി നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്ത ശേഷം മറ്റ് തബ്‌ലീഗി ജമാഅത്ത് അംഗങ്ങള്‍ക്കൊപ്പമാണ് ഇയാള്‍ മഹാരാഷ്ട്രയിലെ അകോലയിലേക്കെത്തിയത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കൊവിഡ് ലക്ഷണങ്ങള്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഇയാള്‍ സ്വയം ആശുപത്രിയില്‍ ചികിത്സയ്ക്കെത്തുകയായിരുന്നു.
Post Your Comments