ന്യൂഡല്‍ഹി: കോവിഡ് -19 വൈറസ് ബാധയുടെ പശ്‌ചാത്തലത്തില്‍ ചവയ്‌ക്കുന്ന പുകയില ഉത്‌പന്നങ്ങള്‍ നിരോധിക്കാന്‍ സംസ്‌ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ സംസ്‌ഥാനങ്ങളോട് ആവശ്യപ്പെട്ടു. മുറുക്കാന്‍, പാന്‍മസാല തുടങ്ങിയവയുടെ വിപണനത്തിനാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇവ ഉമിനീര്‍ ഉത്‌പദാനം വര്‍ധിപ്പിക്കുകയും ആളുകള്‍ക്ക് നിരന്തരം തുപ്പാനുള്ള പ്രേരണയുണ്ടാക്കുകയും ചെയ്യുമെന്ന ഐ.സി.എം.ആറിന്റെ റിപ്പോര്‍ട്ട് പ്രകാരമാണ് നിര്‍ദേശം.
അതേസമയം സിഗരറ്റും ബീഡിയും പോലെ പുകയ്‌ക്കുന്നവയ്‌ക്ക് വിലക്കില്ല. പൊതുസ്‌ഥലങ്ങളില്‍ ഇത്തരം പാന്മസാലകളും മറ്റും ഉപയോഗിച്ച ശേഷം ഇങ്ങനെ തുപ്പുന്നത് വൈറസ് വ്യാപനത്തിനിടയാക്കും അതുകൊണ്ട് ഇത്തരം ഉത്‌പന്നങ്ങള്‍ പൊതു ഇടങ്ങളില്‍ ഉപയോഗിക്കുന്നതും തുപ്പുന്നതും തടയാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് സംസ്‌ഥാനങ്ങള്‍ക്ക് കേന്ദ്രം നല്‍കിയ നിര്‍ദേശം.
ഏപ്രില്‍ 24 നുള്ളില്‍ തെലങ്കാന കൊവിഡ് മുക്തമാകുമെന്ന് മുഖ്യമന്ത്രി കെസിആർ
പൊതു ഇടത്തില്‍ തുപ്പുന്നവര്‍ക്ക് എതിരെ സംസ്ഥാന സര്‍ക്കാരുകള്‍ക്ക്, എപിഡമിക് ഡിസീസസ് ആക്‌ട്, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്‌ട്, വിവിധ ഐപിസി വകുപ്പുകള്‍ പ്രകാരം നടപടി സ്വീകരിക്കാമെന്ന് കത്തില്‍ വ്യക്തമാക്കുന്നു. പുകയില ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് മെഡിക്കല്‍ റിസര്‍ച്ച് നേരത്തെ പൊതുജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ബിഹാര്‍, ജാര്‍ഖണ്ഡ്, തെലങ്കാന, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര, ഹരിയാന, നാഗാലാന്റ്, അസം എന്നീ സംസ്ഥാനങ്ങള്‍ നേരത്തെ തന്നെ ഇവ നിരോധിച്ച് ഉത്തരവിറക്കിയിരുന്നു.
Post Your Comments