റിയാദ്: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സൗദിയിലെ പള്ളികളില്‍ റമദാനിലും നമസ്‌കാരം ഉണ്ടാവില്ല; പുണ്യമാസത്തിലും പ്രാര്‍ത്ഥനകള്‍ വീട്ടിലൊതുങ്ങും. സൗദി മന്ത്രാലയമാണ് ഇതേ കുറിച്ച് വിശദാംശങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പള്ളികളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ തുടര്‍ച്ചയായാണ് ഈ വര്‍ഷം റമദാനില്‍ സൗദിയിലെ പള്ളികളില്‍ നമസ്‌കാരമുണ്ടാവില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയത്. പതിനാല് ദിവസം മാത്രമാണ് ഇന് റമദാന് ശേഷിക്കുന്നത്. ഈ ദിവസത്തിനുള്ളില്‍ കോവിഡ് പ്രതിസന്ധി പരിഹരിക്കപ്പെടുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 59 ആയി. ഇന്ന് മാത്രം മരിച്ചത് ഏഴ് പേരാണ്. 429 പേര്‍ക്ക് കൂടി ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 4462 ആയി. മക്കയില്‍ മൂന്ന് പേരും മദീനയില്‍ രണ്ട് പേരുമാണ് മരിച്ചത്, ജിദ്ദയിലും ഹുഫൂഫിലും ഒരോ മരണവും റിപ്പോര്‍ട്ട് ചെയ്തു.
മദീനയിലാണ് ഇതുവരെ ഏറ്റവും കൂടുതലായി മരണം റിപ്പോര്‍ട്ട് ചെയ്തത്-22, മക്കയില്‍ 14 ഉം, ജിദ്ദയില്‍ 10 ഉം റിയാദില്‍ 4 ഉം ആളുകള്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്. കര്‍ശന നിയന്ത്രണങ്ങളാണ് രാജ്യത്ത് ഇപ്പോഴും തുടര്‍ന്ന് വരുന്നത്.
Post Your Comments