ശ്രീനഗര്‍: ഇന്ത്യയ്ക്ക് നേരെ വീണ്ടും പാക് പ്രകോപനം. സാധാരണക്കാരായ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലാണ് വീണ്ടും പാക് പ്രകോപനം ഉണ്ടായത്. നിയന്ത്രണ രേഖയില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് നടത്തിയ ആക്രമണത്തില്‍ എട്ട് വയസ്സുകാരനുള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. ചൗക്കിബാല്‍ സ്വദേശികളായ ഷമീന ബീഗം, ജാവേദ് ഖാന്‍, സയാന്‍ എന്നിവരാണ് മരിച്ചത്.
Read Also : പാക് സൈന്യം നടത്തിയ ഷെല്‍ ആക്രമണത്തില്‍ സ്ത്രീക്ക് പരിക്കേറ്റു
കുപ്വാര ജില്ലയിലെ തംഗ്ധര്‍, കെര്‍ന എന്നീ സെക്ടറുകളിലാണ് പാക് സൈന്യം ഷെല്ലാക്രമണം നടത്തിയത്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. വിവരം അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ പോലീസുകാര്‍ സാരമായി പരിക്കേറ്റ മൂന്ന് പേരെയും ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല.
വെള്ളിയാഴ്ചയും പ്രദേശത്ത് പാക് സൈന്യം വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം നടത്തിയിരുന്നു. ഇന്ത്യന്‍ സൈന്യത്തില്‍ പ്രത്യാക്രമണത്തില്‍ എട്ട് ഭീകരരെയും, 15 പാക് സൈനികരെയും ഇന്ത്യന്‍ സൈന്യം വധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും പ്രദേശത്ത് സമാനമായ രീതിയില്‍ ആക്രമണം നടത്തിയത്.
Post Your Comments