Latest NewsNewsIndia

പാക് സൈന്യം നടത്തിയ ഷെല്‍ ആക്രമണത്തില്‍ സ്ത്രീക്ക് പരിക്കേറ്റു

ശ്രീനഗര്‍: പാക് സൈന്യം നടത്തിയ ഷെല്‍ ആക്രമണത്തില്‍ സ്ത്രീക്ക് പരിക്കേറ്റു. ജമ്മു കശ്മീരിലെ പൂഞ്ച്, കതുവ ജില്ലകളിലെ നിയന്ത്രണ രേഖയ്ക്ക് സമീപം ശനിയാഴ്ച രാത്രിയിലുണ്ടായ ഷെല്‍ ആക്രമണത്തിൽ സലീമ ബി എന്ന 45കാരിക്കാണ് പരിക്കേറ്റത്. ലാഞ്ചൗട്ട് പ്രദേശവാസിയായ ഇവരുടെ വീടിനു സമീപത്ത് ഷെല്‍ വീണ് പൊട്ടിത്തെറിക്കുകയായിരുന്നു.

Also read : 8 ഭീകരർക്കൊപ്പം 15 പാക് സൈനികരെയും ഇന്ത്യന്‍ സൈന്യം വധിച്ചു; റിപ്പോര്‍ട്ട് പുറത്തുവിട്ട് ഇന്റലിജന്‍സ്

സൈനിക ഉദ്യോഗസ്ഥരും മെഡിക്കല്‍ സംഘവും ചേര്‍ന്ന് ഇവരെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. ആരോഗ്യനില തൃപ്തികരമെന്നാണ് റിപ്പോർട്ട്. രണ്ട് പശുക്കള്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.

ബലാകോട്ട് മേഖലയില്‍ ശനിയാഴ്ച രാത്രി മണിക്കൂറുകളോളം കനത്ത വെടിവയ്പും ഷെല്ലാക്രമണവും ഉണ്ടായെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. മേഖലയിലെ നിരവധി വീടുകള്‍ ആക്രമണത്തില്‍ തകര്‍ന്നു. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button