Latest NewsNewsInternational

പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനേക്കാളും നന്നായി എനിക്ക് ഇന്ത്യയെ അറിയാം…ഒരു മനുഷ്യനെന്ന നിലയിലും മുസ്ലീം എന്ന നിലയിലും മറ്റുള്ളവരെ സഹായിക്കേണ്ടത് തന്റെ കടമ : കപില്‍ ദേവിനു മറുപടിയുമായി പാക് ക്രിക്കറ്റ് താരം

കറാച്ചി: പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനേക്കാളും നന്നായി എനിക്ക് ഇന്ത്യയെ അറിയാം…ഒരു മനുഷ്യനെന്ന നിലയിലും മുസ്ലീം എന്ന നിലയിലും മറ്റുള്ളവരെ സഹായിക്കേണ്ടത് തന്റെ കടമ . കപില്‍ ദേവിനു മറുപടിയുമായി പാക് ക്രിക്കറ്റ് താരം ഷുഐബ് അക്തര്‍. ഈ പ്രസ്താവനയുടെയുെ വാക്‌പോരിന്റേയും പിന്നില്‍ അക്തറിന്റെ ഈ നിര്‍ദേശമായിരുന്നു. കോവിഡ് ധന സമാഹരണത്തിനായി ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് മത്സരം. പാക് ഇതിഹാസം ഷുഐബ് അക്തറാണ് ഈ നിര്‍ദ്ദേശം മുന്നോട്ട് വച്ച് യൂട്യൂബ് ചാനലില്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍, കപില്‍ ദേവടക്കം ഇതിനെ വിമര്‍ശിച്ച് രംഗത്ത് എത്തി. ഒടുവില്‍ വിവാദത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് സൂപ്പര്‍ താരം.

താന്‍ പറയാന്‍ വന്നത് എന്താണോ അതല്ല കപില്‍ ദേവ് മനസിലാക്കിയിരിക്കുന്നത്. സാമ്പത്തികമായി ഏവരും പ്രതിസന്ധിയിലാണ്. ഇപ്പോള്‍ ഒത്തൊരുമയോടെ നില്‍ക്കേണ്ട സമയം കൂടിയാണ്. കപില്‍ പറയുന്നത് തങ്ങള്‍ക്ക് പണം ആവശ്യമില്ലെന്നാണ്. തീര്‍ച്ചയായും അത് സമ്മതിക്കുന്നു. പക്ഷേ, എല്ലാവരുടെ കാര്യവും അങ്ങനെയല്ല. തന്റെ നിര്‍ദ്ദേശം അടുത്തുതന്നെ പരിഗണനയില്‍ വരുമെന്നാണ് പ്രതീക്ഷയെന്നും അക്തര്‍ പറയുന്നു.

പാകിസ്ഥാന്‍ പ്രധാനമന്ത്രിയെക്കാള്‍ എനിക്ക് ഇന്ത്യയെ അറിയാം. ഇന്ത്യയില്‍ ഒട്ടേറെ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തുകയും പലരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിട്ടുണ്ട്. ഇന്ത്യക്കാരെക്കുറിച്ച് താന്‍ ഇവിടത്തെ ജനങ്ങളോട് സംസാരിക്കാറുണ്ട്. ഞങ്ങളുടെ രാജ്യത്ത് പാവപ്പെട്ടവര്‍ ഏറെയാണ്. ജനങ്ങള്‍ ബുദ്ധിമുട്ടുന്നത് തന്നെ വിഷമിപ്പിക്കുന്നു. ഒരു മനുഷ്യനെന്ന നിലയിലും മുസ്ലീം എന്ന നിലയിലും മറ്റുള്ളവരെ സഹായിക്കേണ്ടത് തന്റെ കടമയാണെന്നും അക്തര്‍ വ്യക്തമാക്കി.

പാകിസ്ഥാന്‍ കഴിഞ്ഞാല്‍ ഏറെ സ്നേഹം കിട്ടിയതും ഇന്ത്യക്കാരില്‍ നിന്നാണ്. ഇപ്പോഴത്തെ സാഹചര്യം നീണ്ടുപോവുകയാണെങ്കില്‍ പാവപ്പെട്ടവര്‍ ഏറെ ബുദ്ധിമുട്ടിലാകും. ക്രിക്കറ്റ് കൊണ്ട് മാത്രം ജീവിക്കുന്നവര്‍ എന്തുചെയ്യും. ഇത്തരം സാഹചര്യങ്ങളെ മറികടക്കാന്‍ സൗഹൃദ മത്സരങ്ങളിലൂടെ ഫണ്ട് കണ്ടെത്തണമെന്നാണ് തന്റെ അഭിപ്രായം. അത് നല്ലൊരു ബന്ധത്തിന് തുടക്കമാകുമെന്നും അക്തര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button