Latest NewsNewsIndia

ലോക്ക് ഡൗണ്‍ ; പോണ്‍ സൈറ്റുകളുടെ ഉപഭോഗത്തില്‍ മറ്റു രാജ്യങ്ങള്‍ ഇന്ത്യയെക്കാള്‍ ഒരുപാട് താഴെ ; ഇന്ത്യയില്‍ ഉണ്ടായത് 95% വര്‍ധനവ് ; കണക്കുകള്‍ സൂചിപ്പിക്കുന്നത് ഇങ്ങനെ

ലോക്ക്ഡൗണ്‍ വന്നതോടെ എല്ലാവരും വീട്ടിലാണ് . പലപ്പോളും സമയം കളയാന്‍ എല്ലാവരും മൊബൈലുംം ഇന്റര്‍നെറ്റുമാണ് ആശ്രയിക്കുന്നത്. അത് തീര്‍ത്തും ഉപകാരപ്പെട്ടത് പോണ്‍സൈറ്റുകള്‍ക്കാണ്.ഈ ലോക്ക് ഡൗണ്‍ കാലയളവില്‍ വന്‍ ലാഭമാണ് ഇവര്‍ കൊയ്യുന്നത്. അതില്‍ ഏറ്റവും മുന്‍പന്തിയില്‍ ഉള്ളത് ഇന്ത്യയാണ്. പോണ്‍ സൈറ്റുകളുടെ ഉപഭോഗത്തില്‍ ഇന്ത്യ മറ്റു രാജ്യങ്ങളെക്കാള്‍ മുന്നിലെത്തിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ലോക്ക് ഡൗണ്‍ കാലയളവില്‍ ഇന്ത്യയില്‍ പോണ്‍ സൈറ്റുകളുടെ ഉപയോഗത്തില്‍ 95% വര്‍ധനവുണ്ടായെന്നാണ് കണക്കുകള്‍ പറയുന്നത്. എന്നാല്‍ ലോക്ക്ഡൗണില്‍ എന്നല്ല മറിച്ച് ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ പോണ്‍ സൈറ്റുകളിലെത്തുന്നവരുടെ എണ്ണത്തില്‍ 20% വര്‍ധനവുണ്ടായി എന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഇന്ത്യയിലെ പല ടെലികോം ഓപ്പറേറ്റര്‍ കമ്പനികളും പോണ്‍ സൈറ്റുകള്‍ ബ്ലോക്ക് ചെയ്തിട്ടുണ്ടെങ്കിലും മിറര്‍ ഡൊമെയ്‌നുകള്‍ വഴി ഇവ ഇപ്പോഴും ഉപയോക്തക്കള്‍ക്ക് ലഭ്യമാണ്. ആവശ്യമുള്ളവര്‍ അതില്‍ കയറി കാണുന്നുമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ പോണ്‍ സൈറ്റുകളിലൊന്നായ പോണ്‍ ഹബ്ബാണ് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കണക്കുകള്‍ ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്.

ഇവരുടെ കണക്കുകള്‍ അനുസരിച്ച് ലോക്ക് ഡൗണ്‍ കാലയളവില്‍ പോണ്‍ സൈറ്റുകളുടെ ഉപയോഗത്തില്‍ ഇന്ത്യയില്‍ 95% വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.കൊറോണ ഏറ്റവും കൂടുതല്‍ ദുരന്തം വിതച്ച ഇറ്റലിയില്‍ പോണ്‍ സൈറ്റുകളുടെ ഉപയോഗം 55% ആണ് ഉയര്‍ന്നത്. ലോക്ക് ഡൗണ്‍ വേളയില്‍ രാജ്യത്തെ ചില പോണ്‍ സൈറ്റുകള്‍ സൗജന്യമായി വീഡിയോ കാണാനുള്ള ഓഫറും പോണ്‍ഹബ് നല്‍കിയിരുന്നു.

ഫ്രാന്‍സില്‍ പോണ്‍ സൈറ്റുകളിലെത്തുന്നവരുടെ എണ്ണത്തില്‍ 40 ശതമാനവും ജര്‍മ്മനിയില്‍ 25% വര്‍ധനവും ആണ് ഉണ്ടായിരിക്കുന്നത്. ലോക്ക് ഡൗണ്‍ നിലവിലുള്ള മറ്റു ലോകരാഷ്ട്രങ്ങളിലും പോണ്‍ സൈറ്റ് ഉപയോഗത്തിന്റെ കണക്ക് ഉയര്‍ന്നു തന്നെയാണ്.

shortlink

Related Articles

Post Your Comments


Back to top button