ലണ്ടൻ : കോവിഡ് ബാധിച്ച് അതീവ ഗുരുതരവാസ്ഥയിൽ ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആശുപത്രി വിട്ടു. എന്നാൽ അദ്ദേഹം നിരീക്ഷണത്തില്‍ തുടരുമെന്നും ജോലികളില്‍ ഏര്‍പ്പെടാന്‍ സമയമായിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. ഏകദേശം മൂന്നാഴ്ച മുമ്പാണ് ബോറിസ് ജോണ്‍സണ് കോവിഡ് 19 സ്ഥിരീകരിച്ചത്. കഴിഞ്ഞ ഞായറാഴ്ച്ച വൈകുന്നേരം സ്ഥിതി വഷളായതോടെ അദ്ദേഹത്തെ സെന്റ് തോമസ് ആശുപത്രിയിലേക്ക് മാറ്റി. ചുമയും കടുത്ത പനിയുമുണ്ടായിരുന്ന അദ്ദേഹത്തിന്റെ നില തിങ്കളാഴ്ച കൂടുതല്‍ വഷളായതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.
Also read ; ക്വാറന്റൈന്‍ ലംഘിച്ച് നിരാഹാരം : നിരീക്ഷണത്തില്‍ കഴിയുന്ന പെണ്‍കുട്ടിയ്‌ക്കെതിരെ കേസ്
മൂന്ന് ദിവസമാണ് അദ്ദേഹം തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞത്. പിന്നീട് ആരോഗ്യനിലയില്‍ മാറ്റമുണ്ടായതോടെ വാര്‍ഡിലേക്ക് മാറ്റി. നിക്ക് ലഭിച്ച മികച്ച ചികിത്സയ്ക്ക് സെന്റ് തോമസ് ആശുപത്രിക്ക് നന്ദി അറിയിക്കുന്നതായി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. മാര്‍ച്ച് 27 മുതല്‍ തന്നെ ബോറിസ് ജോണ്‍സണ്‍ കൊവിഡ് 19 ലക്ഷണങ്ങളെ തുടര്‍ന്ന് ഐസൊലേഷനിലായിരുന്നു.
Post Your Comments