ബീജിംഗ് : ചൈനയിലെ വുഹാനില്‍ നിന്ന് ഡിസംബര്‍ എട്ടിനാണ് കോവിഡ് -19 എന്ന മാരക വൈറസ് പൊട്ടിപുറപ്പെട്ടത്. ഇപ്പോള്‍ നാല് മാസങ്ങള്‍ക്കുള്ളില്‍ 200 ലധികം രാഷ്ട്രങ്ങളിലേയ്ക്ക് വ്യാപിച്ച് ഒരു ലക്ഷത്തിലധികം ആളുകളെ കൊന്നൊടുക്കികൊണ്ടിരിക്കുകയാണ്. 17 ലക്ഷത്തിലധികം പേരെ വൈറസ് ബാധിച്ചു. തങ്ങളുടെ രാജ്യത്ത് നിന്ന് പൊട്ടിപ്പുറപ്പെട്ട് ലോകത്തെ കടുത്ത മരണഭീതിയിലാഴ്ത്തിയ കൊറോണ മൂലം തങ്ങളുടെ രാജ്യത്ത് വെറും 3336 പേര് മാത്രമാണ് മരിച്ചതെന്നാണ് ചൈന ഔദ്യോഗികമായി വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ചൈനയില്‍ കൊറോണ ബാധിച്ച് ഇതിന്റെ 40 ഇരട്ടിയോളം പേര് മരിച്ചുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. ഇതിന് പുറമെ കൊറോണയുമായി ബന്ധപ്പെട്ട് ചൈന മറച്ച് വച്ച മറ്റ് നിരവധി സത്യങ്ങള്‍ കൂടി ഇപ്പോള്‍ ലോകത്തിന് മുന്നില്‍ വെളിച്ചത്ത് വന്നിട്ടുമുണ്ട്. അതായത് ചൈനയില്‍ കൊറോണ മരണങ്ങള് പരിധി വിട്ടതോടെ മരിച്ചവരെ ദഹിപ്പിക്കാന്‍ ക്രിമിറ്റോറിയങ്ങള്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്നിരുന്നുവെന്നാണ് മറ്റൊരു ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യം.
ബന്ധുക്കള്‍ക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ പോലും കാത്ത് നില്‍ക്കാതെ മൃതദേഹങ്ങള്‍ ആശുപത്രിയില്‍ നിന്ന് കൊണ്ട് പോയി കത്തിച്ച് കളയുകയായിരുന്നു ചൈന ചെയ്തിരുന്നത്.
അതായത് ഡിസംബറില്‍ വുഹാനില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷവും ജനുവരി 23ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത് വരെ വുഹാനില്‍ നിന്നും രാജ്യത്തിന്റെ മറ്റിടങ്ങളിലേക്ക് ഗതാഗതം നിലനിന്നതിനാല്‍ ഇവിടെ നിന്നും വൈറസ് ബാധിതര്‍ മറ്റ് സ്ഥലങ്ങളിലെത്തിയിട്ടുണ്ടാകാമെന്നും ചൈന ഇത് മറച്ചുവെച്ചിരിക്കുകയാണെന്നുമാണ് വിദേശമാധ്യമങ്ങള്‍ പറയുന്നത്.
ഫെബ്രുവരില്‍ വുഹാനില്‍ മരണസംഖ്യ മൂര്‍ധന്യത്തിലെത്തി പതിനായിരക്കണക്കിന് പേര് മരിച്ച് വീണതിനെ തുടര്‍ന്ന് ഇവരെ ദഹിപ്പിക്കാനായി ഇവിടുത്തെ ക്രിമിറ്റോറിയങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിച്ചിരുന്നുവെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
കൊറോണ വൈറസ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ കൃത്യമായ വിവരങ്ങള്‍ ചൈന പുറത്തുവിടാതിരുന്നതാണ് ലോകമാകെ കോവിഡ് ബാധ ഇത്രയേറെ രൂക്ഷമാകാന്‍ കാരണമെന്ന് ആരോപിച്ച് അമേരിക്കന്‍ മാസിക ‘നാഷണല്‍ റിവ്യൂ’ രംഗത്തു വന്നിരുന്നു. തുടക്കത്തില്‍ തന്നെ ചൈന കൂടുതല്‍ സുതാര്യമായിരുന്നെങ്കില്‍ പ്രത്യാഘാതം കുറയ്ക്കാന്‍ കഴിയുമായിരുന്നുവെന്നു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഹുബെ പ്രവിശ്യയിലെ വുഹാന്‍ നഗരത്തില്‍ ഹ്വാനാന്‍ മാര്‍ക്കറ്റില്‍നിന്നാണ് മൃഗങ്ങളില്‍നിന്നു മനുഷ്യരിലേക്ക് ആദ്യമായി കോവിഡ് ബാധ ഉണ്ടായതെന്നാണു നിഗമനം. തുടര്‍ന്ന് വൈറസ് ബാധയ്ക്കെതിരായ പോരാട്ടത്തില്‍ എന്തൊക്കെ പ്രശ്നങ്ങള്‍ ഉണ്ടായെന്ന കാര്യം ഏതൊക്കെ തരത്തിലാണു മൂടിവച്ചതെന്നു റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.
Post Your Comments