Latest NewsNewsIndia

ഉജ്വല ഗുണഭോക്താക്കള്‍ക്കുള്ള എല്‍പിജി സിലണ്ടറുകള്‍ സൗജന്യം : ഇതുവരെ 7.15 കോടി ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്കായി 5,606 കോടി രൂപ കൈമാറിയതായി കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഉജ്വല ഗുണഭോക്താക്കള്‍ക്കുള്ള എല്‍പിജി സിലണ്ടറുകള്‍ സൗജന്യമായി വിതരണം ചെയ്ത് കേന്ദ്രസര്‍ക്കാര്‍. ജൂണ്‍ വരെയുള്ള മൂന്നു മാസത്തേയ്ക്കാണ് ഉപഭോക്താക്കള്‍ക്ക് സൗജന്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഉജ്വല ഗുണഭോക്താക്കള്‍ ബുക്കു ചെയ്തിരിക്കുന്ന 1.26 കോടി സിലണ്ടറുകളില്‍ 85 ലക്ഷം സിലണ്ടറുകള്‍ വിതരണം ചെയ്തു കഴിഞ്ഞതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

Read Also : പാചകവാതക വില കുത്തനെ ഇടിഞ്ഞു

പ്രധാന്‍ മന്ത്രി ഗരിബ് കല്യാണ്‍ യോജനയ്ക്കു കീഴില്‍ സൗജന്യമായി എല്‍പിജി സിലണ്ടര്‍ വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ഇതിനായി എണ്ണ വിപണന കമ്പനികള്‍ ഇതുവരെ 7.15 കോടി ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്കായി 5,606 കോടി രൂപ കൈമാറ്റം ചെയ്യുന്നതിനും തുടക്കം കുറിച്ചിട്ടുണ്ട്. രാജ്യത്ത് 27.87 കോടി എല്‍പിജി ഉപയോക്താക്കളാണ് ഉള്ളത്. ഇതില്‍ എട്ടു കോടിയിലധികം പ്രധാന്‍ മന്ത്രി ഉജ്വല്‍ യോജന ഗുണഭോക്താക്കളാണ്.

ലോക് ഡൗണ്‍ മുതല്‍ പ്രതിദിനം 50 ലക്ഷം മുതല്‍ 60 ലക്ഷം വരെ സിലണ്ടറുകളാണ് രാജ്യത്ത് വിതരണം ചെയ്യുന്നത്. ഇന്ധനം ജനങ്ങളുടെ വീട്ടു പടിക്കല്‍ എത്തുന്നു എന്നുറപ്പു വരുത്താന്‍ എല്‍പിജി വിതരണക്കാരും സപ്ലൈ ചെയിനിലുള്ളവരും കഠിനാധ്വാനം ചെയ്യുകയാണെന്നും പാവപ്പെട്ടവര്‍ക്ക് വേണ്ടി നിരവധി സംരംഭങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button