ന്യൂഡല്‍ഹി: പാചകവാതക വില കുത്തനെ ഇടിഞ്ഞു. സബ്സിഡിയില്ലാത്ത പാചകവാതക സിലിന്‍ഡറിന്റെ വിലയാണ് കുറച്ചത്. 53 രൂപ വരെയാണ് കുറവുവന്നിട്ടുള്ളത്. അന്താരാഷ്ട്രവിപണിയില്‍ വില ഇടിഞ്ഞതിനെത്തുടര്‍ന്നാണ് ഇന്ത്യയിലും വിലയിടിയാന്‍ കാരണമായത്. ഡല്‍ഹിയിലെ വില കുറ്റിക്ക് 858 രൂപയായിരുന്നത് 805 ആയി. കൊല്‍ക്കത്തയില്‍ 839, മുംബൈയില്‍ 776.5, ചെന്നൈയില്‍ 826 എന്നിങ്ങനെയാണ് പുതിയ വില.
read also : പാചകവാതക വില വര്‍ദ്ധന: കേന്ദ്രത്തിനെതിരെ കോടിയേരി ബാലകൃഷ്‌ണന്‍
ജനുവരി ഒന്നിന് സബ്സിഡിയില്ലാത്ത കുറ്റിക്ക് 140 രൂപയോളം കൂട്ടിയിരുന്നു. തുടര്‍ച്ചയായ അഞ്ചാം മാസത്തെ വില വര്‍ധനയായിരുന്നു അത്.
Post Your Comments