മലപ്പുറം: മലപ്പുറത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിച്ച രണ്ടു പേരുടെയും വിപുലമായ സമ്പർക്ക ലിസ്റ്റ് കണ്ട ആശങ്കയിൽ ജില്ലയിലെ ജനങ്ങള്‍. ഇരുവരും വ്യത്യസ്ത്ഥ ദിവസങ്ങളില്‍ നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനങ്ങളില്‍ പങ്കെടുത്ത് നാട്ടില്‍ തിരിച്ചെത്തിയവരാണ്.
ഇത്രയേറെ പ്രശ്നങ്ങളും മുന്നറിയിപ്പുമുണ്ടായിട്ടും അതൊന്നും ഇരുവരും പാലിച്ചിട്ടില്ല എന്നാണ് ഇരുവരുടെയും സമ്ബര്‍ക്ക ലിസ്റ്റില്‍ നിന്ന് മനസ്സിലാകുന്നത്. അഞ്ഞൂറിലധികം ആളുകള്‍ ഇരുവരുടെയും പ്രധമിക സമ്ബര്‍ക്ക ലിസ്റ്റിലുണ്ട്. ആശപത്രിയിലാകുന്നതിന് രോഗം സ്ഥിരീകരിക്കുന്നതിന് തൊട്ടടുത്ത ദിവസം വരെ ഇരുവരും വീച്ചുകാരോടും നാട്ടുകാരോടും വളരെ അടുത്ത് ഇടപഴകിയിട്ടുണ്ട്.
നിലമ്ബൂര്‍ ചുങ്കത്തറ സ്വദേശിയായ 30കാരന്‍ മാര്‍ച്ച് ഏഴിനാണ് നിസാമുദ്ദീനിലെ തബ്വീഗ് സമ്മേളനത്തില്‍ പങ്കെടുക്കാനായി ഡല്‍ഹിയിലേക്ക് പുറപ്പെടുന്നത്. കൊണ്ടോട്ടിക്കടുത്തുള്ള മൊറയൂരില്‍ നിന്ന് കാളികാവ് സ്വദേശിയായ ഒരാള്‍ക്കൊപ്പം കോഴിക്കോട് വഴി കണ്ണൂരിലെത്തി വിവിധ ജില്ലകളില്‍ നിന്നെത്തിയ മറ്റ് അഞ്ചു പേര്‍ക്കൊപ്പം വിമാനമാര്‍ഗ്ഗം ഡല്‍ഹിയിലെത്തുകയായിരുന്നു. മാര്‍ച്ച് ഏഴു മുതല്‍ 10 വരെ നിസാമുദ്ദീനിലെ ബംഗ്ലാവാലി പള്ളിയില്‍ താമസിച്ച് ഏഴിനും എട്ടിനും നടന്ന സമ്മേളനത്തില്‍ പങ്കെടുത്തു. മാര്‍ച്ച് 10ന് ഉത്തര്‍ പ്രദേശിലെ ദയൂബന്ദിലും പിന്നീട് ലഖ്‌നൗവിലുമെത്തി.
ALSO READ: ലോക്ക് ഡൗണിൽ എം എൽ എ ജന്മദിനം ആഘോഷിച്ച് നാട്ടുകാർക്ക് ബിരിയാണി വിളമ്പി
12 വരെ അവിടെ നദ്വത്തുല്‍ ഉലമ മദ്രസയില്‍ താമസിച്ചു. 12ന് നിസാമുദ്ദീനില്‍ തിരിച്ചെത്തി ഉച്ചയ്ക്കു ശേഷം മൂന്ന് മണിക്കുള്ള 6 ഇ – 6193 ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്ത് രാത്രി ഏഴിന് നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ തിരിച്ചെത്തി.
Post Your Comments