Latest NewsNewsInternational

പാകിസ്ഥാനില്‍ കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു : എന്ത് ചെയ്യണമെന്നറിയാതെ ലോക്ഡൗണിനെ പുച്ഛിച്ച് തള്ളിയ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ : സഹായത്തിന് ചൈന മാത്രം

ലാഹോര്‍: പാകിസ്ഥാനില്‍ കൊവിഡ് 19 വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ എന്ത് ചെയ്യണമെന്നറിയാതെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇതുവരെ 4,788 പേര്‍ക്കാണ് പാകിസ്ഥാനില്‍ കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. 71 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അഞ്ച് പേരാണ് പാകിസ്ഥാനില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. 190 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യ പ്രഖ്യാപിച്ച ലോക്ഡൗണിനെ വളരെ വിലകുറച്ച് കണ്ട ഇമ്രാന്‍ ഖാന്‍ തന്റെ രാജ്യത്ത് അടച്ചിടല്‍ പ്രഖ്യാപിച്ച് സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

read also : കോവിഡ് 19 വൈറസില്‍ നിന്ന് തങ്ങള്‍ സുരക്ഷിതരായിരിക്കുമെന്ന തെറ്റായ ധാരണ ആര്‍ക്കും ഉണ്ടാകരുത്, ന്യൂയോര്‍ക്കിലേക്ക് നോക്കുക; വെല്ലുവിളിയില്‍ നിന്ന് പാകിസ്ഥാന്‍ കൂടുതല്‍ ശക്തമാകും : ഇമ്രാന്‍ഖാന്‍

രാജ്യത്തെ സാഹചര്യം കൂടുതല്‍ വഷളായ സാഹചര്യത്തിലാണ് പാകിസ്ഥാന് കൂടുതല്‍ സഹായവുമായി ചൈന രംഗത്ത് വന്നത്. വെന്റിലേറ്ററുകള്‍ അടക്കം കൊവിഡിനെ നേരിടാനുള്ള ആവശ്യ സാധാനങ്ങളാണ് ചൈന പാകിസ്ഥാന് നല്‍കുന്നത്. പ്രത്യേക വിമാനത്തില്‍ ആദ്യ ഘട്ടമായി കുറച്ച് ആവശ്യ സാധനങ്ങള്‍ അയച്ചിട്ടുണ്ടെന്നും കൂടുതല്‍ സഹായങ്ങള്‍ എത്തുമെന്നും പാകിസ്ഥാനിലെ ചൈനീസ് സ്ഥാനപതി അറിയിച്ചു. അതേസമയം, ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉടനടി പിന്‍വലിക്കുന്നതിനെതിരെ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന രംഗത്തെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button