Latest NewsIndiaNews

മദ്യമില്ല, സാ​നി​റ്റൈ​സ​ർ കു​ടി​ച്ച യു​വാവിന് ദാരുണാന്ത്യം

ചെ​ന്നൈ: മദ്യം ലഭിക്കാതെ വന്നതോടെ സാ​നി​റ്റൈ​സ​ർ കു​ടി​ച്ച യു​വാവിന് ദാരുണാന്ത്യം. ത​മി​ഴ്നാ​ട്ടി​ലെ കോ​യ​ന്പ​ത്തൂ​രി​ലാണ് സംഭവം. ഇ​യാ​ൾ സാ​നി​റ്റൈ​സ​റി​ൽ വെ​ള്ള​മൊ​ഴി​ച്ച് കു​ടി​ക്കു​ക​യാ​യി​രു​ന്നുവെന്നാണ് റിപ്പോർട്ട്. ലോ​ക്ക്ഡൗ​ൺ നി​ല​വി​ൽ വ​ന്ന​തി​നു പി​ന്നാ​ലെ സം​സ്ഥാ​ന​ത്ത് നി​ര​വ​ധി പേ​ർ മ​ദ്യം ല​ഭി​ക്കാ​ത്ത​തി​ലു​ള്ള അ​സ്വ​സ്ഥ​ത മൂ​ലം ജീ​വ​നൊ​ടു​ക്കി​യ​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

Also read : പാകിസ്ഥാനില്‍ കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു : എന്ത് ചെയ്യണമെന്നറിയാതെ ലോക്ഡൗണിനെ പുച്ഛിച്ച് തള്ളിയ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ : സഹായത്തിന് ചൈന മാത്രം

അതേസമയം രാജ്യത്ത് ലോക്ക് ഡൗൺ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടും. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി നടത്തിയിരുന്ന വീഡിയോ കോണ്‍ഫറന്‍സിങിലാണ് ഇത് സംബന്ധിച്ച് ധാരണയായത് . ലോക്ക്ഡൗണ്‍ നീട്ടണമെന്ന ആവശ്യമാണ് വിവിധ സംസ്ഥാനങ്ങളും ഉന്നയിച്ചതെന്നാണ് റിപ്പോർട്ട്. ചില മേഖലകളിൽ കൂടി ഇളവ് നൽകാൻ സാധ്യത, കേന്ദ്രം പുതിയ ഉത്തരവിറക്കുമെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button