KeralaLatest NewsNews

കോവിഡ് പ്രതിരോധവും ‘ആരോഗ്യവും സംസ്ഥാനവിഷയമാണ് : അതില്‍ കേന്ദ്രം ഇടങ്കോലിടരുതെന്ന് മന്ത്രി തോമസ് ഐസക്

തിരുവനന്തപുരം : കോവിഡ് പ്രതിരോധവും ‘ആരോഗ്യവും സംസ്ഥാനവിഷയമാണ് . അതില്‍ കേന്ദ്രം ഇടങ്കോലിടരുതെന്ന് മന്ത്രി തോമസ് ഐസക്. മെഡിക്കല്‍ ഉപകരണങ്ങള്‍ കേന്ദ്രം വഴി വാങ്ങണമെന്ന നിര്‍ദേശത്തിനെതിരെയാണ് ധനമന്ത്രി രംഗത്ത് എത്തിയത്. ഇതുവരെ ഒന്നുംചെയ്യാത്തതിനു മറപിടിക്കാനാണു കേന്ദ്ര സര്‍ക്കാരിന്റെ ശ്രമമെന്നും ഐസക് കുറ്റപ്പെടുത്തി.

read also : ലോകമാകെ ഭീതി വിതച്ച കോവിഡ് മഹാമാരിയെ ഫലപ്രദമായി നേരിട്ട കേരളത്തിന്റെ രീതിയെ പ്രകീര്‍ത്തിച്ച് രാജ്യാന്തര മാധ്യമങ്ങള്‍

അതേസമയം, കോവിഡിന്റെ രണ്ടാംവരവിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിഞ്ഞെങ്കിലും നിയന്ത്രണങ്ങള്‍ ഇല്ലെങ്കില്‍ വീണ്ടും രോഗവ്യാപനത്തിന് സാധ്യതയെന്ന് കേരളത്തിന് മുന്നറിയിപ്പ്. ലോക്ഡൗണിനു ശേഷം സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ തുടര്‍ന്നില്ലെങ്കിലാണ് ജൂലൈയില്‍ വീണ്ടും രോഗവ്യാപനത്തിനു സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പ്രതിരോധ നടപടികളില്‍ ഗുരുതര വീഴ്ചയുണ്ടായാല്‍ ജൂണ്‍ അവസാനം മുതല്‍ ജൂലൈ അവസാനം വരെയുള്ള കാലയളവില്‍ 50 ലക്ഷത്തിനും 80 ലക്ഷത്തിനും ഇടയില്‍ വരെ രോഗബാധിതരുണ്ടാകാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button