കോയന്പത്തൂർ: തമിഴ് നാട്ടിൽ മരിച്ച മലയാളിക്ക് കോവിഡെന്ന് സ്ഥിരീകരണം. പാലക്കാട് സ്വദേശി രാജശേഖരനാണ് കോയന്പത്തൂരിൽ കഴിഞ്ഞദിവസം മരിച്ചത്. ഈ മാസം രണ്ടിനാണ് രാജശേഖരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇയാളുടെ ഭാര്യയും മകനും ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. അതോടൊപ്പം തന്നെ ഇയാൾ ചികിത്സയിലായിരുന്ന സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ ഉൾപ്പടെ 20 പേരെയും നിരീക്ഷണത്തിലാക്കി.
Also read : തെലങ്കാനയിൽ ലോക്ക് ഡൌൺ നീട്ടാൻ തീരുമാനം : പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് കെസിആർ
കോയന്പത്തൂരിൽ മദ്യം ലഭിക്കാതെ വന്നതോടെ സാനിറ്റൈസർ കുടിച്ച യുവാവിന് ദാരുണാന്ത്യം. ഇയാൾ സാനിറ്റൈസറിൽ വെള്ളമൊഴിച്ച് കുടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ലോക്ക്ഡൗൺ നിലവിൽ വന്നതിനു പിന്നാലെ സംസ്ഥാനത്ത് നിരവധി പേർ മദ്യം ലഭിക്കാത്തതിലുള്ള അസ്വസ്ഥത മൂലം ജീവനൊടുക്കിയെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
കേരളത്തിൽ ശനിയാഴ്ച 10 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. കണ്ണൂരില്‍ 7 പേര്‍ക്കും കാസര്‍ഗോഡ് രണ്ട് പേര്‍ക്കും കോഴിക്കോട് ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ മൂന്ന് പേര് വിദേശത്ത് നിന്ന് വന്നവരാണ്. ഏഴ് പേര്‍ക്ക് നേരത്തെ രോഗം വന്നവരുമായുള്ള സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം പകര്‍ന്നത്.ഇന്ന് 19 പേര്‍ക്ക് രോഗം ഭേദമായി. ഇതോടെ സംസ്ഥാനത്ത് ഇതുവരെ രോഗം ഭേദമായവരുടെ എണ്ണം 143 ആയി.
374 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 228 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് 201 പേരെ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് ഇതുവരെ 3 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. 123,490 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 122, 676 പേര് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. 814 പേര് വിവിധ ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകളിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments