സിപിഎം ഭരിക്കുന്ന ഇടമുളക്കൽ പഞ്ചായത്തിലെ ഇടത്തു പ്രവർത്തിക്കുന്ന സമൂഹ അടുക്കളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള തർക്കം കയ്യാങ്കളിയിലെത്തി. സിപിഎം പ്രവർത്തകരും സിപിഐ പ്രവർത്തകരും തമ്മിലുള്ള തർക്കം പരിഹരിക്കാൻ അവസാനം പോലീസ് ഇടപെടേണ്ടി വന്നു. സിപിഎം പ്രതിനിധികളുടെ വാർഡുകളിലേക്ക് കൂടുതൽ ഭക്ഷണം കൊണ്ട് പോകുന്നതിലാണ് തർക്കം ഉടലെടുത്തത്.
അപ്രതീക്ഷിതമായി കൂടുതൽ ഭക്ഷണ പൊതികൾ ഇവർ കൊണ്ടുപോകുന്നത് സിപി ഐയിലും അതൃപ്തി ഉളവാക്കി. ഇതിനെ തുടർന്ന് ദിവസവും തർക്കം ഉടലെടുത്തിരുന്നു. ഇതാണ് അവസാനം കയ്യാങ്കളിയിൽ എത്തിയത്. സംഭവത്തിൽ അഞ്ചൽ പോലീസ് ഇടപെടുകയും പാസ് ഉള്ളവരെ മാത്രം അകത്തു പ്രവേശിപ്പിക്കുകയും ചെയ്തു.
Post Your Comments