മയ്യഴി: കൊറോണ വൈറസ് ബാധിച്ച മയ്യഴി സ്വദേശിയുടെ ബന്ധുക്കളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് റിപ്പോർട്ട്. ഇതോടെ സമൂഹ വ്യാപനത്തിന് സാധ്യത കുറഞ്ഞിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പ്രതീക്ഷിക്കുന്നു. കോവിഡ് ബാധിച്ചയാള്‍ നാട്ടില്‍ അറിയപ്പെടുന്ന ജനസേവകനും പൊതുപ്രവര്‍ത്തകനുമാണ്.
ഇദ്ദേഹം രണ്ടാം ഘട്ട സമ്ബര്‍ക്കത്തിലേര്‍പ്പെട്ടത് ഏകദേശം മൂവായിരം ആളുകള്‍ വരും. ഒന്നാം ഘട്ടത്തില്‍ ബന്ധപ്പെട്ട 83 പേരുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. ഇവര്‍ക്ക് ഉടന്‍ കൊവിഡ് ടെസ്റ്റ് നടത്തും. ഇതു കഴിഞ്ഞ് മറ്റുള്ളവര്‍ക്ക് റാപ്പിഡ് ടെസ്റ്റ് നടത്താനാണ് തീരുമാനമെന്നാണ് സൂചന.
ഇതിനിടെ രോഗിയുടെ ജീവന്‍ രക്ഷിക്കാന്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ടീം പരമാവധി ശ്രമം നടത്തിയിരുന്നുവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി. ഒരു നിമിഷം പോലും ചികിത്സ വൈകിയിട്ടില്ല. വൈറസ് ബാധ കണ്ടെത്തുമ്ബോള്‍ തന്നെ അദ്ദേഹം ശാരീരികമായി തീര്‍ത്തും അവശനായിരുന്നു. ഏപ്രില്‍ 1-ന് ആസ്റ്റര്‍ മിംസില്‍ വെച്ച് സാമ്ബിള്‍ എടുത്തു പരിശോധിച്ചപ്പോഴാണ് രോഗം തെളിഞ്ഞത്. സമ്ബര്‍ക്ക പട്ടിക മുഴുവനായും കണ്ടെത്തിയിട്ടുണ്ട്.
ALSO READ: ഇന്ത്യയിൽ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 1035 പുതിയ കോവിഡ് കേസുകൾ; ആശങ്കയിൽ രാജ്യം
കേരളത്തില്‍ നിന്നുള്ള രോഗിയല്ലെങ്കിലും മാഹിയിലും പരിസര പ്രദേശങ്ങളുമായി കേരളത്തില്‍ വ്യാപകമായി സമ്ബര്‍ക്കമുണ്ട്. സമ്ബര്‍ക്കത്തിലുണ്ടായിരുന്ന 83 പേരുടേയും കോണ്ടാക്‌ട് ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കുടുംബാംഗങ്ങള്‍ളുടെ ടെസ്റ്റ് റിസള്‍ട്ട് നെഗറ്റീവ് ആയത് വലിയ ആശ്വാസമാണെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ ചികിത്സ തേടി എന്നതിനപ്പുറം മാഹി സ്വദേശിയാണ് മെഹറൂഫ്. അതുകൊണ്ടു തന്നെ മരണം എങ്ങനെ രേഖപ്പെടുത്തണം എന്നത് അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനം ഇനിയും എടുക്കേണ്ടതുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
Post Your Comments