Latest NewsIndiaNews

ലോക്ഡൗണില്‍ ഇളവ് വരുത്തിയാലും മതചടങ്ങുകളും ഘോഷയാത്രകളും പാടില്ലെന്ന് വീണ്ടും മുന്നറിയിപ്പ് നല്‍കി കേന്ദ്രം

ന്യൂഡല്‍ഹി: ലോക്ഡൗണില്‍ ഇളവ് വരുത്തിയാലും മതചടങ്ങുകളും ഘോഷയാത്രകളും പാടില്ലെന്ന് വീണ്ടും മുന്നറിയിപ്പ് നല്‍കി കേന്ദ്രം . ഉത്സവ സീസണ്‍ കണക്കിലെടുത്താണ് വീണ്ടും കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം മാര്‍ച്ച് 24, 25, 27 തീയതികളിലും ഏപ്രില്‍ 2, 3 തീയതികളിലും പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം മത സമ്മേളനങ്ങളും സാമൂഹ്യ, സാംസ്‌കാരിക ചടങ്ങുകളും സംഘം ചേരലുകളും വിലക്കിയിരുന്നു.

വിലക്കുകളെയും മാര്‍ഗനിര്‍ദേശങ്ങളെയും കുറിച്ച് ജില്ലാ അധികൃതരെയും ഫീല്‍ഡ് ഏജന്‍സികളെയും അറിയിക്കണം.ക്രമസമാധാന പരിപാലനത്തിന് ആവശ്യമായ എല്ലാ മുന്‍കരുതലും പ്രതിരോധ നടപടികളും സ്വീകരിക്കണം. സമൂഹമാദ്ധ്യമങ്ങള്‍ വഴി അപകീര്‍ത്തികരമായ ഉള്ളടക്കം പ്രചരിപ്പിക്കുന്നതിനെതിരെ ജാഗ്രത പാലിക്കണം. നിയമലംഘകര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരം നടപടിയെടുക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.. .

shortlink

Related Articles

Post Your Comments

Related Articles


Back to top button