ജയ്പൂര്‍• രാജസ്ഥാനിൽ 18 കൊറോണ വൈറസ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ മൊത്തം കോവിഡ് കേസുകളുടെ എണ്ണം 579 ആയി. വൈറസ് ബാധിച്ച് ഇതുവരെ എട്ടുപേര്‍ മരിച്ചു. ഇന്ന് വന്ന കേസുകളില്‍ 14 എണ്ണം കോട്ടയില്‍ നിന്നും 4 എണ്ണം ബിക്കാനീര്‍ ജില്ലയില്‍ നിന്നുമാണ്. എല്ലാവര്ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നതെന്നും അഡീഷണൽ ചീഫ് സെക്രട്ടറി രോഹിത് കുമാർ സിംഗ് പറഞ്ഞു.
കോട്ടയില്‍ കേസുകൾ ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ടത് തെൽഘർ, ചന്ദ്രഘട്ട് പ്രദേശങ്ങളിൽ നിന്നാണ്. കോവിഡ് -19 മൂലം മരിച്ച പ്രായമായ സ്ത്രീയുടെ കുടുംബാംഗങ്ങളാണ് ബിക്കാനീറിലെ പുതിയ നാല് കേസുകൾ, – സിംഗ് പറഞ്ഞു.
രാജസ്ഥാനിലെ കൊറോണ വൈറസ് കേസുകളിൽ രണ്ട് ഇറ്റാലിയൻ പൗരന്മാരുണ്ട്, ഇറാനില്‍ നിന്ന് മടങ്ങിയെത്തിയ 50 പേരെ ജോധ്പൂരിലെയും ജയ്സാൽമീറിലെയും കരസേന ആരോഗ്യ കേന്ദ്രങ്ങളിൽ ക്വാറന്റൈനില്‍ ആക്കുകയും ചെയ്തു.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊറോണ വൈറസ് കേസുകൾ ജയ്പൂരില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്തതത്. 221 കേസുകള്‍.
മാർച്ച് 22 മുതൽ രാജസ്ഥാൻ ലോക്ക്ഡൗണിലാണ് . പകർച്ചവ്യാധി കണ്ടെത്തുന്നതിനായി വിപുലമായ സർവേയും സ്ക്രീനിംഗും നടക്കുന്നു.
Post Your Comments