Latest NewsNewsIndia

കോവിഡ് 19; മുംബൈയില്‍ ആറ് മലയാളി നഴ്‌സുമാര്‍ക്ക് കൂടി രോഗബാധ ; നല്ല ചികിത്സ നല്‍കുന്നില്ലെന്ന് നഴ്‌സുമാര്‍

മുംബൈ: മുംബൈയില്‍ ആറ് മലയാളി നഴ്‌സുമാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഭാട്ടിയ ആശുപത്രിയില്‍ രോഗബാധിയുള്ളവര്‍ക്ക് നല്ല ചികിത്സ പോലും നല്‍കുന്നില്ലെന്ന് ഒരു സ്വകാര്യ മാധ്യമത്തോട് നഴ്‌സുമാര്‍ പറഞ്ഞു. ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ രണ്ടും ഭാട്ടിയ ആശുപത്രിയില്‍ നാലും മലയാളി നഴ്‌സുമാര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ മുംബൈയില്‍ കോവിഡ് ബാധിച്ച മലയാളി നഴ്‌സുമാരുടെ എണ്ണം 60 കടന്നു.

അതേസമയം ധാരാവിയില്‍ അഞ്ച് പേര്‍ക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം 1380 ആയി. നഴ്‌സുമാര്‍ക്ക് മാസ്‌കടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ നല്‍കുന്നതില്‍ വരുത്തിയ വീഴ്ചയ്ക്ക് വലിയ വിലകൊടുക്കുകയാണ് മുംബൈയിലെ സ്വകാര്യ ആശുപത്രികള്‍. ഭാട്ടിയ ആശുപത്രിയില്‍ ഇന്ന് മാത്രം 14 നഴ്‌സുമാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗം ബാധിച്ചവര്‍ക്ക് നല്ല ചികിത്സ നല്‍കാനോ രോഗസാധ്യതയുള്ളവരെ ക്വാറന്റൈന്‍ ചെയ്യാനോ മോനേജുമെന്റുകള്‍ തയാറാകുന്നില്ലെന്നും നഴ്‌സുമാര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button