Latest NewsNewsIndia

ഏഷ്യയിലെ ഏറ്റവും വലിയ ചേരി പ്രദേശമായ മുംബൈയിലെ ധാരാവിയില്‍ കോവിഡ് പടർന്ന് പിടിക്കുന്നു; പുതുതായി അഞ്ചുപേര്‍ക്ക്​ കൂടി വൈറസ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: മുംബൈയിലെ ധാരാവിയില്‍ അഞ്ചുപേര്‍ക്ക്​ കൂടി കോവിഡ്​ വൈറസ് സ്ഥിരീകരിച്ചു. ഏഷ്യയിലെ ഏറ്റവും വലിയ ചേരി പ്രദേശമാണ് ധാരാവി. ഇതോടെ ഇവിടെ രോഗം ബാധിച്ചവരുടെ എണ്ണം 22 ആയതായി ബ്രിഹാന്‍ മുംബൈ കോര്‍പറേഷന്‍ അറിയിച്ചു.

പുതുതായി കോവിഡ് വൈറസ് സ്ഥിരീകരിച്ച അഞ്ചുപേരില്‍ രണ്ടുപേര്‍ നിസാമുദ്ദീനില്‍നിന്നും മടങ്ങിയെത്തിയവരാണ്​. ഇവരെ നേരത്തേ ത​ന്നെ രാജീവ്​ ഗാന്ധി സ്​പോര്‍ട്​സ്​ കോംപ്ലക്​സില്‍ നിരീക്ഷണത്തിലാക്കിയിരുന്നു. രോഗം സ്​ഥിരീകരിച്ചതിനെ തുടര്‍ന്ന്​ ഇവരെ ആശുപത്രിയിലേക്ക്​ മാറ്റി.

ALSO READ: ദിനം പ്രതി താഴേക്കു പോവുന്ന എണ്ണവില പിടിച്ചുനിര്‍ത്താന്‍ കടുത്ത നടപടികളുമായി ഒപെക്

അതേസമയം രാജ്യത്ത്​ 12 മണിക്കൂറിനിടെ 30 മരണം റിപ്പോര്‍ട്ട്​ ചെയ്​തതായും 547 പേര്‍ക്ക്​ രോഗം സ്​ഥിരീകരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. അസമില്‍ ആദ്യമരണം റിപ്പോര്‍ട്ട്​ ചെയ്​തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button