തിരുവനന്തപുരം : ഡോക്യുമെന്ററി സംവിധായകനും പരിസ്ഥിതി പ്രവർത്തകനും ആയിരുന്ന സതീഷ് കുമാർ അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കാൻസർ രോഗബാധിതനായി ചികിത്സയിലായിരുന്നു. പ്ളാച്ചിമട സമരം,നർമ്മദാ ബച്ചാവോ ആന്ദോളൻ തുടങ്ങിയ പ്രക്ഷോഭങ്ങളുടെ മുന്നണി പോരാളിയായിരുന്നു.
Also read : ലോക്ക്ഡൗൺ കഴിഞ്ഞാലും കോഴിക്കോട് ജില്ലയിൽ നിയന്ത്രണങ്ങൾ തുടരേണ്ടി വരുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണൻ
തൃശ്ശൂര്‍ ജില്ലയിലെ കാതിക്കൂടത്ത് നിറ്റാജലാറ്റിന്‍ കമ്പനിക്കെതിരായി നടന്ന സമരത്തിന് നേരെ പോലീസ് നടത്തിയ അതിക്രമങ്ങളെക്കുറിച്ച് തയ്യാറാക്കിയ ‘കറുത്ത ദൈവത്തെ തേടി കാതിക്കുടം’എന്ന അദ്ദേഹത്തിന്റെ ഒടുവിലത്തെ ഡോക്യുമെന്ററി ഏറെ ശ്രദ്ധയാകര്‍ഷിക്കപ്പെട്ടിരുന്നു.
വിങ്‌സ് ഓഫ് ടുമോറോ (നര്‍മദ സമരവുമായി ബന്ധപ്പെട്ട്), ടൈം ബോംബ് അറ്റ് ഔട്ട് ഡോര്‍ സ്‌റ്റെപ്‌സ് (കൂടംകുളം ആണവ സമരവുമായി ബന്ധപ്പെട്ട്), വോയിസസ് ഫ്രം ദ ഡോട്ടേഴ്‌സ് ഓഫ് ദ സീ, അവേയ് ഫ്രം ദ മാഡനിങ് ക്രൗഡ്, വണ്‍ ഡേ സ്‌കൂള്‍ വണ്‍ ഹെല്‍ത്ത് എന്നിവയാണ് അദ്ദേഹം തയ്യാറാക്കിയ മറ്റു ഡോക്യുമെന്ററികള്‍. .ചിത്രാഞ്ജലി സ്റ്റുഡിയോ ക്യാമറാമാൻ ആയിരുന്ന രമേഷ് കുമാർ സഹോദരനാണ്
Post Your Comments