KeralaLatest NewsIndia

കൊവിഡ് കാലത്ത് കുറ്റകൃത്യങ്ങളില്‍ ചരിത്രത്തിലെ ഏറ്റവും വലിയ കുറവ്

തിരുവനന്തപുരം: കൊവിഡ് കേരളത്തിന് ആശങ്കയുടെ കാലമാണങ്കിലും, കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ വന്‍ ഇടിവ്. കൊലപാതകം മുതല്‍ മോഷണം വരെയുള്ള സകല കുറ്റകൃത്യങ്ങളും ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ലോക് ഡൗണ്‍ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത്. ദേശീയ തലത്തില്‍ ഗാര്‍ഹിക പീഡനം റിപ്പോർട്ട് ചെയ്‌തെങ്കിലും കേരളത്തില്‍ വെറും രണ്ട് പരാതികളെ ഉയര്‍ന്നുള്ളു. റോഡപകടങ്ങളും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 94 ശതമാനം കുറഞ്ഞു.

തട്ടിക്കൊണ്ടുപോകലും ഒന്ന് മാത്രം. കള്ളന്‍മാരും പുറത്തിറങ്ങാത്ത കാലമാണ്. കവര്‍ച്ച 12 ല്‍ നിന്ന് രണ്ടായപ്പോള്‍ ചെറിയ മോഷണം പോലും എട്ടില്‍ ഒതുങ്ങി.കൊലപാതകമാണ് കുറഞ്ഞെങ്കിലും വലിയ വ്യത്യാസമില്ലാത്തത്. നാല് പെര്‍ കൊല്ലപ്പെട്ടു. പുരുഷന്‍മാര്‍ വീട്ടിലിരുന്നതോടെ ഗാര്‍ഹിക പീഡനം കൂടിയെന്ന് ദേശീയ വനിതാ കമ്മീഷന്‍ പറയുന്നുണ്ടങ്കിലും ഭര്‍ത്താവോ ബന്ധുക്കളൊ ഉപദ്രവിച്ചതായി രണ്ടേ രണ്ട് സ്ത്രീകളാണ് പരാതി നല്‍കിയത്.

തെറ്റിദ്ധാരണ പരത്തുന്ന വിവരങ്ങള്‍ പോസ്റ്റ് ചെയ്യുന്ന ഉപഭോക്താക്കളെ നീക്കം ചെയ്യാന്‍ ടിക് ടോക്കിന് നിര്‍ദ്ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍

കഴിഞ്ഞ വര്‍ഷം 21 ആയിരുന്നു. ലോക് ഡൗണ്‍ തുടങ്ങിയ മാര്‍ച്ച്‌ 24 മുതല്‍ ഏപ്രില്‍ 6 വരെയുള്ള കുറ്റകൃത്യങ്ങളെ 2019ലെ ഇതേ ദിവസങ്ങളുമായി താരതമ്യം ചെയ്താല്‍ വളരെ കുറവാണ്. 2019ലെ ഈ ദിവസങ്ങളില്‍ 38 പീഡനം നടന്നെങ്കില്‍ ഇത്തവണ 10 ആയി കുറഞ്ഞു. ലൈംഗിക ചൂഷണം 13 ല്‍ നിന്ന് ഒന്നായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button