കോവിഡ് 19 വൈറസ് വ്യാപനം തടയുക ലക്ഷ്യമിട്ട് രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ , വാഹന ഉടമകൾക്ക് ആശ്വസിക്കാവുന്ന തീരുമാനവുമായി ഫോർഡ്. 2020 മാര്‍ച്ച് 15-നും മെയ് 30 നും ഇടയ്ക്ക് വാറന്റി അവസാനിക്കുന്ന വാഹനങ്ങളുടെ വാറണ്ടി കാലയളവ് 2020 ജൂണ്‍ 30 വരെ നീട്ടി നല്‍കുമെന്നു കമ്പനി അറിയിച്ചു. ഈ കാലയളവില്‍ ഫ്രീ സര്‍വീസ് ഉള്‍പ്പെടെ ഷെഡ്യൂള്‍ ചെയ്തിരുന്നവര്‍ക്കും കാലാവധി നീട്ടി നൽകി. അതേസമയം ഏപ്രില്‍ 30 വരെ പുതിയ ഫോര്‍ഡ് കാര്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ഡെലിവറി സമയത്ത് സമ്ബൂര്‍ണ പ്രോസ് പ്രൊട്ടക്ഷന്‍ ലഭിക്കുന്നതായിരിക്കും.
Also read : ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് മാറ്റിവെച്ചു
ഡീലര്‍ഷിപ്പുകളും സര്‍വീസ് സ്റ്റേഷനുകളും അടച്ചിട്ടിരിക്കുകയാണെങ്കിലും ഫോര്‍ഡിന്റെ 24 മണിക്കൂര്‍ കസ്റ്റമര്‍ സര്‍വീസും,. റോഡ്‌സൈഡ് അസിസ്റ്റന്‍സ് സൗകര്യവും ഫോര്‍ഡ് ഒരുക്കിയിട്ടുണ്ട്. അതോടൊപ്പം ഫോര്‍ഡുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ക്കും മറ്റു കാര്യങ്ങള്‍ അറിയുവാനും ഫോര്‍ഡ് സോഷ്യല്‍ മീഡിയയും പ്രവര്‍ത്തനക്ഷമമായിരിക്കും.
അതേസമയം ചെന്നൈ, സനന്ദ് പ്ലാന്റുകളില്‍ വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍ – ഫെയ്സ് ഷീല്‍ഡുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഫോര്‍ഡ് ഒരു ടീമിനെ ഇപ്പോള്‍ സജ്ജമാക്കിയിട്ടുണ്ട്. ഫോര്‍ഡ് എഞ്ചിനീയര്‍മാര്‍ രൂപകല്‍പ്പന ചെയ്തതും പരിശോധിച്ചതുമായ ഫെയ്സ് ഷീല്‍ഡ് ഡോക്ടര്‍മാര്‍, പാരാമെഡിക്കുകള്‍, സാനിറ്ററി വര്‍ക്കര്‍മാര്‍, എമര്‍ജന്‍സി സ്റ്റാഫ് എന്നിവര്‍ക്ക് വിതരണം ചെയ്യും.
Post Your Comments