Latest NewsNewsGulfOman

ഒമാനിൽ വിദേശ വനിത കോവിഡ് ബാധിച്ച് മരിച്ചു, രാജ്യത്തെ മരണസംഖ്യ മൂന്നായി : 38 പേർക്ക് കൂടി കൂടി രോഗം സ്ഥിരീകരിച്ചു

മസ്‌ക്കറ്റ് : ഒമാനിൽ വിദേശ വനിത കോവിഡ് ബാധിച്ച് മരിച്ചു. മസ്കറ്റ് ഗവർണറേറ്റിലെ താമസക്കാരിയായിരുന്ന 41 വയസ് പ്രായമുള്ള ഒരു വിദേശ വനിതയാണ് മരണപ്പെട്ടത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായെന്ന് ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം  വാർത്ത കുറിപ്പിലൂടെ അറിയിച്ചു.

നേരത്തെ മരണപ്പെട്ടത് മസ്കറ്റ് ഗവർണറേറ്റിൽ നിന്നുള്ള രണ്ട് ഒമാൻ സ്വദേശികളാണ്. ഇരുവർക്കും എഴുപതു വയസിന് മുകളിൽ പ്രായമുണ്ടായിരുന്നു. മാർച്ച് 31നായിരുന്നു കൊവിഡ് 19 മൂലം ആദ്യ മരണം ഇവിടെ റിപ്പോർട്ട് ചെയ്തത്. ഏപ്രിൽ 4നായിരുന്നു രണ്ടാമത്തെ മരണം. ഒമാനിൽ കഴിഞ്ഞ ദിവസം 38 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗ ബാധിതരുടെ എണ്ണം 457ലെത്തിയെന്നു ആരോഗ്യ മന്ത്രാലയത്തിന്റെ വാർത്ത കുറിപ്പിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button