ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ആരോഗ്യ നില മെച്ചപ്പെട്ടു. കോവിഡ് ബാധ സ്ഥിരീകരിച്ച് ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്നു ബോറിസ് ജോണ്സൺ. വ്യാഴാഴ്ച വൈകുന്നേരം ബോറിസ് ജോണ്‍സണെ തീവ്ര പരിചരണ വിഭാഗത്തില്‍നിന്നു വാര്‍ഡിലേക്ക് മാറ്റി.
കോവിഡിനെ തുടര്‍ന്നു ഞായറാഴ്ച രാത്രിയാണ് ബോറിസ് ജോണ്‍സണെ സെന്‍ട്രല്‍ ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനിലയില്‍ മാറ്റമില്ലാതെ തുടര്‍ന്നതിനാല്‍ അമ്ബത്തഞ്ചുകാരനായ പ്രധാനമന്ത്രിയെ തിങ്കളാഴ്ച രാത്രിയാണ് ഐസിയുവിലേക്ക് മാറ്റിയത്. മാര്‍ച്ച് 27 നാണു ബോറിസ് ജോണ്‍സണു കോവിഡ് സ്ഥിരീകരിച്ചത്. അതിനുശേഷം ഒരാഴ്ച ഔദ്യോഗിക വസതിക്കു സമീപമുള്ള ഫ്ലാറ്റില്‍ ഐസൊലേഷനിലായിരുന്നു അദ്ദേഹം. ഐസൊലേഷന്‍ കാലാവധി അവസാനിച്ചിട്ടും പനിയും ചുമയും ഉള്‍പ്പെടെയുള്ള രോഗ ലക്ഷണങ്ങള്‍ തുടര്‍ന്നതിനാലാണ് അദ്ദേഹത്തെ തുടര്‍ പരിശോധനകള്‍ക്കായി ഞായറാഴ്ച ആശുപത്രിയിലേക്ക് മാറ്റിയത്.
ആറു മാസം ഗര്‍ഭിണിയായ അദ്ദേഹത്തിന്റെ പങ്കാളി കാരി സിമണ്ട്സിനെ നേരത്തെതന്നെ മറ്റൊരു സ്ഥലത്തേക്ക് സുരക്ഷിതമായി മാറ്റി താമസിപ്പിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ചുമതലകള്‍ താത്കാലികമായി വിദേശകാര്യ മന്ത്രി ഡൊമിനിക് റാബാണ് നിര്‍വഹിക്കുന്നത്.
Post Your Comments