റിയാദ് : പ്രവാസികൾക്ക് ആശ്വസിക്കാവുന്ന നടപടിയുമായി സൗദി ഭരണകൂടം. നാട്ടിലേക്ക് മടങ്ങാൻ പ്രവാസികളുടെ കൈയിലുള്ള എക്സിറ്റ് / എന്‍ട്രി വിസകൾ സൗജന്യമായി പുതുക്കി നൽകാൻ സൗദി ഭരണാധികാരി സല്മാന് രാജാവ് സൗദി പാസ്പോർട്ട് (ജവാസത്ത്) വിഭാഗത്തോട് നിർദേശിച്ചു.കോവിഡ് വ്യാപനത്തെ തുടർന്ന് വിമാന സർവിസ് ഉൾപ്പെടെയുള്ള ഗതാഗതങ്ങൾ നിരോധിച്ചത് മൂലം പുറത്തുപോകാനാവതെ രാജ്യത്ത് കഴിയുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
Also read : കോവിഡ് വിലക്ക് ലംഘിച്ച് പ്രാർഥന നടത്തിയ വിശ്വാസികളുടെ മുമ്പിൽ പൊലീസ്; നാട്ടുകാരും പൊലീസും തമ്മിൽ സംഘർഷം
ഫെബ്രുവരി 25 മുതൽ മെയ് 24 വരെ അടിച്ച വിസകളുടെ കാലാവധി അടുത്ത മൂന്ന് മാസത്തേക്ക് നീട്ടി നല്‍കണമെന്നാണ് ഉത്തരവിൽ പറയുന്നത്. അതിനാൽ ഈ കാലയളവിൽ അനുവദിച്ച മുഴുവൻ എക്സിറ്റ് / എൻട്രി വിസകളും പ്രത്യേക ഫീസോ നടപടിക്രമങ്ങളോ ഇല്ലാതെ സ്വമേധയാ പുതുക്കിക്കിട്ടുമെന്നും നാഷനൽ ഇൻഫർമേഷൻ സെന്ററിന്റെയും ധനകാര്യമന്ത്രാലയത്തിന്റെയും സഹകരണത്തോടെയാണ് ജവാസത്ത് വിസകൾ പുതുക്കുന്നതെന്നും അറിയിപ്പിൽ പറയുന്നു. അതേസമയം . എക്സിറ്റ് / എൻട്രി വിസയിൽ സ്വന്തം നാടുകളിൽ പോയവരുടെ കാര്യം ഈ അറിയിപ്പിൽ വ്യക്തമാക്കുന്നില്ല.
Post Your Comments