KeralaLatest NewsNews

കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയിൽ ബുധനാഴ്ച മുതൽ കൂടുതൽ പേർക്ക് പ്രത്യേക നിരീക്ഷണം

മലപ്പുറം: കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയിൽ ബുധനാഴ്ച മുതൽ കൂടുതൽ പേർക്ക് പ്രത്യേക നിരീക്ഷണം. പുതുതായി 268 പേർക്കുകൂടിയാണ് നിരീക്ഷണം ഏർപ്പെടുത്തിയത്. ഇതോടെ ജില്ലയിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 14,136 ആയതായി ജില്ലാ കലക്ടർ ജാഫർ മലിക് അറിയിച്ചു. ബുധനാഴ്ച 118 പേരാണ് വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുന്നത്.

കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ 110 പേരാണ് ഐസൊലേഷനിലുള്ളത്. തിരൂർ ജില്ലാ ആശുപത്രിയിലും നിലമ്പൂർ ജില്ലാ ആശുപത്രിയിലും രണ്ട് പേർ വീതവും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ നാല് പേരും ഐസൊലേഷൻ വാർഡുകളിലുണ്ട്. 136 പേരെ വീടുകളിലെ സ്വയം നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ALSO READ: കേരളത്തിന് ആറായിരം കോടി വായ്പ നൽകിയത് ഒമ്പത് ശതമാനം പലിശക്ക്; കോവിഡ് പ്രതിസന്ധിയിലും ബാങ്കുകൾ കൊള്ള പലിശയാണ് ഈടാക്കുന്നത്;- തോമസ് ഐസക്

13,958 പേരാണ് ഇപ്പോൾ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. 60 പേർ കൊവിഡ് കെയർ സെന്ററുകളിലും സ്വയം നിരീക്ഷണത്തിൽ കഴിയുന്നു. കൊവിഡ് 19 ബാധിച്ച് മലപ്പുറം ജില്ലയിൽ ഇപ്പേൾ ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു. ഇതുവരെ 900 പേർക്ക് വൈറസ് ബാധയില്ലെന്ന് വിദഗ്ധ പരിശോധനകൾക്കു ശേഷം ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. 174 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button