Latest NewsNewsBusiness

ഓഹരി വിപണിയിൽ ആശ്വാസം : നഷ്ടത്തിൽ നിന്നും കരകയറി, ഇന്ന് തുടങ്ങിയത് നേട്ടത്തിൽ

മുംബൈ : വ്യാപാര നാലാം ദിവസം ഓഹരി വിപണിക്ക് ആശ്വാസം. നഷ്ടത്തിൽ നിന്നും കരകയറി, ഇന്ന് തുടങ്ങിയത് നേട്ടത്തിൽ. സെ​ന്‍​സെ​ക്‌​സ് 838.61 പോ​യ​ന്‍റ് ഉയർന്ന് 30732ലും നി​ഫ്റ്റി 251 പോ​യി​ന്റ് ഉയർന്നു 9000.05-ലാ​ണ് വ്യാ​പാ​രം പുരോഗമിക്കുന്നത്. ബി​എ​സ്ഇ​യി​ലെ 1260 ക​മ്പ​നി​ക​ളു​ടെ ഓ​ഹ​രി​ക​ള്‍ നേ​ട്ട​ത്തി​ലും 204 ഓ​ഹ​രി​ക​ള്‍ ന​ഷ്ട​ത്തി​ലു​മെത്തിയപ്പോൾ 61 ഓ​ഹ​രി​ക​ള്‍​ക്ക് മാ​റ്റ​മില്ല. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ രണ്ടുശതമാനത്തോളം നേട്ടത്തിലെത്തി. എ​ല്ലാ​ വി​ഭാ​ഗം സൂ​ചി​ക​ക​ളി​ലും നേ​ട്ടം പ്ര​ക​ട​മാ​ണ്. ​

ഹീറോ മോട്ടോര്‍കോര്‍പ്, ഭാരതി എയര്‍ടെല്‍,ബജാജ് ഫിനാന്‍സ്, ആക്സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എംആന്‍ഡ്എം, ടാറ്റ സ്റ്റീല്‍, ഒഎന്‍ജിസി, എച്ച്ഡിഎഫ്സി ബാങ്ക്, ബാജാജ് ഓട്ടോ,സിപ്ല, ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി, തുടങ്ങിയ ഓഹരികള്‍ നേട്ടം സ്വന്തമാക്കിയാണ് വ്യാപാരം പുരോഗമിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button