KeralaLatest NewsNews

കോവിഡ്-19 പ്രതിരോധം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയ അതിഥി തൊഴിലാളിയെ അനുമോദിച്ച് ശശി തരൂർ

തിരുവനന്തപുരം : കോവിഡ്-19 വൈറസ് വ്യാപനം തടയുന്നതിനുള്ള സംസ്ഥാനത്തിന്റെ പ്രതിരോധ നടപടികൾക്ക് കരുത്തേകാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയ അതിഥി തൊഴിലാളിയെ അനുമോദിച്ച് ശശി തരൂർ. കേരളം അതിഥി തൊഴിലാളികളെ പരിപാലിക്കുന്നു, അവര്‍ അതിന് ഹൃദയം കൊണ്ട് നന്ദി അറിയിക്കുന്നുവെന്നു അദ്ദേഹം ട്വീറ്റ് ചെയ്തു

കാസര്‍ഗോഡ് നീലേശ്വരം കൂട്ടപ്പുനയില്‍ വാടകയ്ക്ക് താമസിച്ച്‌ പണിയെടുക്കുന്ന അതിഥി തൊഴിലാളിയായ രാജസ്ഥാന്‍ സ്വദേശി വിനോദ് ജംഗിതാണ് ദുരിതാശ്വാസ നിധിയിലേക്ക് 5000 രൂപ സംഭാവന ചെയ്‌തത്‌. സബ് ഇന്‍സ്‌പെക്ടറായ സി.ആര്‍. ബിജു ആണ് ഫെയ്‌സ്ബുക്കിലൂടെ ഇക്കാര്യം പങ്കുവച്ചത്. തുച്ഛമായ കൂലിക്ക് ജോലി ചെയ്ത് മിച്ചം പിടിച്ച തുകയാണ് വിനോദ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തതെന്ന് സബ് ഇന്‍സ്‌പെക്ടര്‍ ബിജു പറഞ്ഞു.

https://www.facebook.com/bijucr.ekm/posts/2868098123266620

Also read : കേരളത്തെ വിമർശിക്കാൻ ബിജെപിയുടെ മെഗാഫോൺ വാടകക്കെടുത്ത് പ്രതിപക്ഷം; ജനതയുടെ ക്ഷമ പരീക്ഷിക്കരുതെന്ന് തോമസ് ഐസക്

മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം കോവിഡ് പ്രതിസന്ധിക്കിടയിലും കേരളം അതിഥി തൊഴിലാളികളെ കരുതലോടെയാണ് നോക്കിയത്. പണി ഇല്ലാതായതോടെ ആഹാരം മറ്റ് ആവശ്യങ്ങളെല്ലാം കേരളം അവര്‍ക്ക് നിറവേറ്റിക്കൊടുത്തു. ഇതിന് നന്ദി പ്രകടനമായിട്ടാണ് തുക നൽകിയതെന്നാണ് വിനോദ് പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button