
ട്രിപ്പോളി: തുര്‍ക്കിയുടെ ഡ്രോണുകള്‍ വെടിവച്ചിട്ടെന്ന് ലിബിയ. രണ്ട് ഡ്രോണുകള്‍ വെടിവച്ചിട്ടെന്നാണ് ലിബിയന്‍ നാഷണല്‍ ആര്‍മി വ്യക്തമാക്കിയത്. മാര്‍ഷല്‍ ഖലീഫ ഹഫ്തര്‍ തലവനായുള്ള ലിബിയന്‍ നാഷണല്‍ ആര്‍മിയുടെ നടപടി അവരുടെ വക്താവ് അഹമ്മദ് മിസ്മാരിയാണ് പുറത്തുവിട്ടത്.
ഒക്കാ ഇബിന് നാഫ വ്യോമതാവളത്തിനടുത്താണ് ആദ്യ ആളില്ലാ വിമാനം വെടിവച്ചിട്ടത്. ട്രിപ്പോളിയുടെ വടക്കുകിഴക്കന്‍ പ്രദേശത്തുള്ള ഐന്‍ സാറ ജില്ലയില്‍ വച്ചാണ് രണ്ടാമത്തെ ഡ്രോണ്‍ ലിബിയന്‍ ആര്‍മി വീഴ്ത്തിയത്.
Post Your Comments