മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് 19 വ്യാപനം വര്‍ധിക്കാന്‍ ഉണ്ടായ സാഹചര്യം വിലയിരുത്തി ആരോഗ്യവിദഗ്ദ്ധര്‍. രോഗികള്‍ ഇത്രയധികം വ്യാപിയ്ക്കാനിടയാക്കിയത് സംസ്ഥാന ആരോഗ്യവകുപ്പിന്റെ തെറ്റായ സമീപനങ്ങള്‍ കാരണമാണെന്ന് ആരോഗ്യ വിദഗ്ധര്‍. വിദേശത്തുനിന്ന് വരുന്ന യാത്രക്കാരെ പരിശോധനയ്ക്ക് വിധേയരാക്കാന്‍ വൈകിയെന്നും രോഗബാധിതരെ കണ്ടെത്താന്‍ പര്യാപ്തമായ പരിശോധനകള്‍ നടന്നിട്ടില്ലെന്നുമാണ് പ്രധാന ആരോപണം.
മഹാരാഷ്ട്രയില്‍ 40 ശതമാനത്തിലേറെ രോഗബാധിതരും യുഎഇയില്‍ നിന്ന് തിരിച്ചെത്തിയ യാത്രക്കാരാണ്. ആദ്യ പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്ത് 10 ദിവസങ്ങള്‍ കഴിഞ്ഞാണ് യുഎഇയില്‍നിന്നെത്തുന്ന യാത്രക്കാര്‍ക്ക് പരിശോധന ആരംഭിച്ചത്. സ്‌ക്രീനിങ് നടപടികളിലെ ഗുരുതരമായ വീഴ്ചയാണിതെന്ന് മഹാരാഷ്ട്ര ഐഎംഎ പ്രസിഡന്റ് അവിനാഷ് ബോണ്ട്വെ വ്യക്തമാക്കി. ഇന്ത്യയില്‍ കൂടുതല്‍ വിദേശികളെത്തുന്നത് മുംബൈ വിമാനത്താവളത്തിലാണ്. അതിനാല്‍തന്നെ ഗവണ്‍മെന്റ് സംവിധാനങ്ങള്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടിയിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ചൈന അടക്കമുള്ള വിവിധ രാജ്യങ്ങളില്‍ വൈറസ് പടര്‍ന്നിപിടിച്ചിരുന്ന അന്നത്തെ സാഹചര്യത്തില്‍ മുംബൈ വിമാനത്താവളത്തില്‍ യാതൊരു പരിശോധനയ്ക്കും വിധേയരാകാതെയാണ് 40 പേരും നഗരത്തിലേക്ക് പ്രവേശിച്ചത്. മാര്‍ച്ച് 17 മുതല്‍ മാത്രമാണ് യാത്രക്കാര്‍ക്ക് യൂണിവേഴ്‌സല്‍ സ്‌ക്രീനിങ് വിമാനത്താവളങ്ങളില്‍ ആരംഭിച്ചത്.
ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്ത് 30 ദിവസത്തിനുള്ളില്‍ മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം 1000 കടന്നു. ബുധനാഴ്ച വരെയുള്ള കണക്കുപ്രകാരം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. 1,135 പേര്‍ക്കാണ് സംസ്ഥാനത്ത് വൈറസ് സ്ഥിരീകരിച്ചത്. 72 പേര്‍ മരിച്ചു.
Post Your Comments