ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നും വധഭീഷണി സന്ദേശം ലഭിക്കുന്നുണ്ടെന്നും വ്യക്തമാക്കി ടിക് ടോക് താരം ഫുക്രു എന്ന കൃഷ്ണ ജീവ്. ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്‌തുവെന്നും അതിൽ നിന്ന് ഞാനിടാത്ത കുറേ കമന്റുകൾ പോയിട്ടുണ്ടെന്നും ഫുക്രു അറിയിച്ചു. ബിഗ് ബോസിലായിരുന്ന സമയത്ത് കുറേ ആളുകൾ ഒരുമിച്ച് റിപ്പോർട്ട് അടിച്ച് എന്റെ അക്കൗണ്ട് കളഞ്ഞു. അത് ഞങ്ങൾ തിരിച്ചെടുത്തു. ഇപ്പോൾ ഹാക്ക് ചെയ്‌തതും തിരിച്ചെടുത്തു. എന്തിനു വേണ്ടി ഇത് ചെയ്യുന്നു എന്ന് എനിക്കറിയത്തില്ല. ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും മോശം കമന്റുകളുണ്ട്. വധഭീഷണി വരെയുണ്ടെന്നും ഫുക്രു വ്യക്തമാക്കുന്നു.
Read also: കോവിഡ് 19; സാമൂഹ്യ അകലം പാലിക്കാന്‍ ആവശ്യപ്പെട്ട നടന്‍ റിയാസ് ഖാനെ സംഘം ചേര്‍ന്ന് ആക്രമിച്ചു
ഈ സാഹചര്യത്തിൽ ഇങ്ങനെയൊരു വിഡിയോ ചെയ്യുന്നത് ശരിയാണോ എന്നെനിക്കറിയത്തില്ല. എങ്കിലും എനിക്ക് നിങ്ങളോട് അത് പറയാൻ തോന്നി.ഈയൊരു കാര്യം നിങ്ങളോടു പറയാൻ വേണ്ടി മാത്രമാണ് ഞാൻ ഈയൊരു വിഡിയോ ചെയ്തത്. നിങ്ങളാരും എന്നെ സംശയത്തോടെ നോക്കണ്ട. ഞാനെന്റെ പറമ്പിലാണ് ഉള്ളതെന്നും എല്ലാവരും സേഫ് ആയിരിക്കണമെന്നും ഫുക്രു പറയുന്നു.
Post Your Comments