Latest NewsKeralaNews

കോഴിയിറച്ചി കിലോ 140 രൂപക്ക് വില്‍ക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം നഷ്ടക്കച്ചവടത്തിലേക്ക്

കല്‍പ്പറ്റ: വയനാട്ടിലെ കോഴിയിറച്ചി വ്യാപാരം പ്രതിസന്ധിയിൽ. കോഴിയിറച്ചി കിലോഗ്രാമിന് 140 രൂപക്ക് വില്‍ക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം നഷ്ടക്കച്ചവടത്തിലേക്ക് നയിക്കുന്നതായി വയനാട്ടിലെ വ്യാപാരികള്‍ പറഞ്ഞു.

ചെറുകിട കടകളില്‍ ജീവനുള്ള കോഴിയെ ഇറക്കുമ്പോള്‍ കിലോക്ക് ഇന്നലത്തെ വില പ്രകാരം 102 രൂപ വരും. അവശിഷ്ടങ്ങളെല്ലാം കളഞ്ഞ് ഇറച്ചിയാക്കുമ്പോള്‍ കിലോ ഇറച്ചിക്ക് ഏറ്റവും കുറഞ്ഞത് 153 രൂപയെങ്കിലുമാകും. ഇതാണ് നഷ്ടം സഹിച്ച് 140 രൂപക്ക് വില്‍ക്കണമെന്ന് സര്‍ക്കാര്‍ പറയുന്നത്. എന്നാൽ നിര്‍ദ്ദേശം പ്രായോഗികമല്ലെന്ന് ഓള്‍ കേരള ചിക്കന്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി വ്യക്തമാക്കി.

ALSO READ: കോവിഡ് ഭീതി: പലചരക്ക് പച്ചക്കറി സാധനങ്ങളില്‍ നക്കിയ യുവതി അറസ്റ്റില്‍

അധികൃതര്‍ നിശ്ചയിച്ച വിലക്ക് വില്‍ക്കുന്നതില്‍ തങ്ങള്‍ക്ക് ബുദ്ധിമുട്ടില്ല. എന്നാല്‍ ഈ വിലയ്ക്ക് വില്‍ക്കാന്‍ മൊത്ത വ്യാപാരികളില്‍ നിന്ന് കോഴി ലഭ്യമല്ല. സ്ഥാപന നടത്തിപ്പുമായി ബന്ധപ്പെട്ട ചെലവുകളും തൊഴിലാളികളുടെ ശമ്പളവുമെല്ലാം കൂട്ടിയാല്‍ കിലോക്ക് 170 രൂപയില്‍ കുറച്ച് വില്‍ക്കാന്‍ കഴിയില്ല. ജില്ലയിലേക്ക് അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നാണ് കോഴി കൊണ്ട് വരുന്നത്. ഉല്‍പ്പാദന കേന്ദ്രങ്ങളില്‍ ദിനംപ്രതി വില ഉയരുകയാണ്. ഇതിനെ ആശ്രയിച്ചാണ് കേരളത്തിലെ ഫാമുകള്‍ വില നിശ്ചയിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button