ലക്നൗ: കൊറോണയ്ക്കെതിരെ ഒറ്റക്കെട്ടായി പോരാടണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വീഡിയോ കോൺഫറൻസിംഗിലൂടെ മാധ്യമപ്രവർത്തകരുമായി ആശയവിനിമയം നടത്തുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കൊറോണ വൈറസ് അപകടകരമായ സാംക്രമിക രോഗമാണ്. മതവും വിശ്വാസവും നോക്കിയല്ല ഈ വൈറസ് പകരുന്നത്. യാതൊരു വിധത്തിലുള്ള വേർതിരിവുമില്ലാതെ ഒറ്റക്കെട്ടായി നിന്ന് ഈ രോഗത്തിനെതിരെ പോരാടണമെന്നും യോഗി ആദിത്യനാഥ് പറയുകയുണ്ടായി.
Read also:പൊലീസ് വീണ്ടുവിചാരത്തോടെ പെരുമാറണം, തെറ്റായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട് ; മുഖ്യമന്ത്രി
പ്രധാനമന്ത്രി മോദിയുടെ ശ്രമഫലമായി കൊറോണയെ പ്രതിരോധിക്കാൻ വളരെ മികച്ച പ്രവർത്തനങ്ങളാണ് നടത്തുന്നത്. ലോക്ക് ഡൗൺ ഘട്ടംഘട്ടമായി നീക്കാം. ജനങ്ങളിൽ ബോധവത്കരണം നടത്തേണ്ടതിന് മാധ്യമപ്രവർത്തകരുടെ പങ്കാളിത്തം അത്യാവശ്യമാണ്. ബോധവത്കരണ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കണമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് അഭ്യർത്ഥിച്ചു.
Post Your Comments