തിരുവനന്തപുരം: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ചോദ്യങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍. ഇന്ത്യ നിസ്വാര്‍ഥമായി നിങ്ങളുടെ ആവശ്യം അംഗീകരിച്ചിട്ടുണ്ട്. എന്നാൽ യു.എസ് ലാബുകളില്‍ കൊവിഡ് 19 എതിരായ വാക്‌സിന്‍ നിര്‍മിച്ചാല്‍ അത് നല്‍കുന്നതില്‍ ഇന്ത്യയ്ക്ക് ആദ്യ പരിഗണന നല്‍കുമോ എന്ന് തരൂർ ചോദിക്കുകയുണ്ടായി. രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ടാണ് തരൂർ ഇക്കാര്യം ചോദിച്ചത്.
നേരത്തെ ഇന്ത്യയ്‌ക്കെതിരായ ട്രംപിന്റെ ഭീഷണിയ്‌ക്കെതിരെയും തരൂര്‍ രംഗത്തുവന്നിരുന്നു.ഒരു രാജ്യത്തലവന്‍ മറ്റൊരു രാജ്യത്തലവനെ പരസ്യമായി ഭീഷണിപ്പെടുത്തുന്നത് എന്റെ ജീവിതത്തില്‍ ആദ്യമായാണ് കാണുന്നത്. ഇന്ത്യയുടെ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ എങ്ങിനെയാണ് നിങ്ങളുടേതാകുന്നത്. ഇന്ത്യ അത് നിങ്ങള്‍ക്ക് വില്‍ക്കാന്‍ തീരുമാനിച്ചാല്‍ മാത്രമേ അത് നിങ്ങളുടേത് ആകുന്നുള്ളുവെന്ന് തരൂർ പറഞ്ഞിരുന്നു.
Post Your Comments