![COVID](/wp-content/uploads/2020/04/COVID.jpg)
ദോഹ : ഖത്തറിൽ രണ്ടു പ്രവാസികൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. 74 ഉം 59 ഉം വയസുള്ള പ്രവാസികളാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. ഇതോടെ ഒരു സ്വദേശി ഉള്‍പ്പെടെ മരണ സംഖ്യ ആറായി. 225 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. രാജ്യത്തെ രോഗബാധിതരുടെ എണ്ണം 2,057 ആയി ഉയർന്നു. 19 പേര്‍ക്ക് കൂടി അസുഖം ഭേദമായതോടെ രോഗവിമുക്തര്‍ 150 ആയി. 1,901 പേർ ഇപ്പോൾ ചികിത്സയിലാണ്. 3,710 പേരിൽ പരിശോധന നടത്തി. പരിശോധനക്ക് വിധേയമായവരുടെ എണ്ണം 41,818 ആയി ഉയര്‍ന്നിട്ടുണ്ട്..
യുഎഇയിൽ ഒരാൾ കൂടി കോവിഡ് 19ബാധിച്ച് മരിച്ചു. ഏഷ്യൻ പൗരനാണ് മരണപ്പെട്ടത്. ഇയാൾക്ക് മറ്റു രോഗങ്ങൾ ഉണ്ടായിരുന്നുവെന്നും,ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 12ആയെന്നും യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം പുതുതായി 283പേർക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ, രാജ്യത്തെ ആകെ രോഗ ബാധിതരുടെ എണ്ണം 2,359ആയി ഉയർന്നു. 19പേർ സുഖം പ്രാപിച്ചതോടെ, രോഗ വിമുക്തി നേടിയവരുടെ എണ്ണം 186ലെത്തി. കേസുകളുടെ എണ്ണത്തിൽ വർധനവുണ്ടായതായും പുതിയതായി രോഗ സ്ഥിരീകരിച്ചതിൽ പലതും ക്വാറന്റൈൻ വ്യവസ്ഥകളും, സാമൂഹിക അകലം പാലിക്കാത്തതിനാലാണെന്നും ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.
കുവൈറ്റിൽ രോഗ ബാധിതരുടെ എണ്ണം ഉയരുന്നു. പുതിയതായി 78പേരിൽ കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു, ഇതിൽ 59പേർ ഇന്ത്യന്‍ പൗരന്മാരാണ് ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 743 ആയും, വൈറസ് ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം 363ആയും ഉയർന്നു. 105 പേര്‍ ഇതിനോടകം രോഗമുക്തി നേടി. 23 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നുണ്ട്. മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാര്‍ തിങ്ങി പാര്‍ക്കുന്ന ജലീബ് അല്‍ ഷുവൈഖ് മഹബുള്ള എന്നിവിടങ്ങളില്‍ പരിശോധന കർശനമാക്കിയിട്ടുണ്ട്.
സൗദിയില്‍ മൂന്ന് പേർ കൂടി കോവിഡ് 19 ബാധിച്ച് മരിച്ചു. മക്കയില്‍ രണ്ടും ഹുഫൂഫില്‍ ഒരാളുമാണ് മരിച്ചത്. ഇതോടെ രാജ്യത്തെ മരണസംഖ്യ 41ആയി ഉയർന്നു. പുതുതായി 190 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 2795 ആയി ഉയർന്നു. ആരോഗ്യമന്ത്രാലയത്തിന്റെ കോവിഡ് തത്സമയ വിവരങ്ങൾക്കായുള്ള വെബ്‌സൈറ്റിലൂടെയാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. രോഗബാധിതരില്‍ 2139 പേര്‍ ചികിത്സയിലാണ്. ഇതില്‍ 41 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്. 64 പേര്‍ പുതുതായി സുഖം പ്രാപിച്ചു. രോഗമുക്തരുടെ എണ്ണം 615 ആയി.
നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ വൈറസ് വ്യാപനം തടയാനാകില്ലെന്നും, രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടാകുമെന്ന് ആരോഗ്യ മന്ത്രാലയ വ്യക്താവ് ഡോ.മുഹമ്മദ് അല്‍ അബ്ദുള്‍ ആലി പറഞ്ഞു.. അതിനാല്‍ ജനങ്ങള്‍ മാര്‍ഗ്ഗനിര്‍ദ്ദേശം പാലിക്കണം. ലോകത്തു മികച്ച മെഡിക്കല്‍ സൗകര്യങ്ങളൊരുക്കിയ രാജ്യങ്ങളുടെ പട്ടികയിലാണ് സൗദി. എണ്‍പതിനായിരം ബെഡുകളും എണ്ണായിരത്തിലധികം വെന്റിലേറ്ററുകളും രാജ്യത്ത് സജ്ജീകരിച്ചിട്ടുള്ളതായും അദ്ദേഹം വ്യക്തമാക്കി.
Post Your Comments