KeralaLatest NewsNews

എത്ര തവണ, ഏതൊക്കെ ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തും; ലോക്ക്‌ഡൗണ്‍ ലംഘിച്ച്‌ പുറത്തിറങ്ങുന്നവർക്കെതിരെ കേസും പതിനായിരം രൂപ പിഴയും

തിരുവനന്തപുരം: ലോക്ക്ഡൗണിനിടെ കള്ളം പറഞ്ഞ് യാത്ര ചെയ്യുന്നവരെ പിടികൂടാന്‍ മൊബൈല്‍ ആപ്ലിക്കേഷനുമായി തിരുവനന്തപുരം സിറ്റി പോലീസ്. വാഹനങ്ങളുമായി പുറത്തിറങ്ങുന്നവര്‍ എത്ര തവണ, ഏതൊക്കെ ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്തിട്ടുണ്ടെന്ന് വാഹന നമ്പറിലൂടെ കണ്ടെത്താനാകും. റോഡ് വിജില്‍ എന്ന ആപ്ലിക്കേഷനിലേക്ക് നമ്പർ രജിസ്റ്റർ ചെയ്യുന്നത്. യാത്രയുടെ ഉദ്ദേശവും ഇതില്‍ രേഖപ്പെടുത്തും. ഇതിന് ശേഷം ഏത് പരിശോധനാ കേന്ദ്രത്തിലെത്തിയാലും വണ്ടി നമ്പര്‍ രേഖപ്പെടുത്തുമ്പോൾ തന്നെ എത്ര തവണ യാത്ര ചെയ്തു, എവിടേക്കാണോ പോകുന്നത് തുടങ്ങിയവ കണ്ടെത്താനാവും. പറഞ്ഞത് കള്ളമാണന്ന് കണ്ടാല്‍ ഉടനടി കേസും അറസ്റ്റും പതിനായിരം രൂപ പിഴയും ശിക്ഷ നൽകും. വര്‍ക്കല പൊലീസ് തയ്യാറാക്കിയ ആപ്ലിക്കേഷന്‍ കമ്മിഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായ ആണ് ഏറ്റെടുത്ത് തിരുവനന്തപുരത്ത് നിര്‍ബന്ധമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button