തിരുവനന്തപുരം: മൊബൈലിൽ പലതരം ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുന്നവരാണ് നമ്മളെല്ലാവരും. ഇത്തരത്തിൽ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.
ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പ് സ്റ്റോർ എന്നിവിടങ്ങളിൽ നിന്ന് മാത്രം ഡൗൺലോഡ് ചെയ്യുക. ഗൂഗിൾ വഴി സെർച്ച് ചെയ്ത് കിട്ടുന്ന ലിങ്കുകൾ, ഇമെയിൽ, സോഷ്യൽ മീഡിയ എന്നിവ വഴി ലഭിക്കുന്ന ലിങ്കുകൾ ഉപയോഗിച്ച് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാതിരിക്കുക. മൊബൈൽ ഫോൺ ഓപ്പറേറ്റിങ് സിസ്റ്റം, ആന്റിവൈറസ് സോഫ്റ്റ്‌വെയറുകൾ തുടങ്ങിയ അടിക്കടി അപ്ഡേറ്റ് ചെയ്യുക.
വളരെ അത്യാവശ്യമായവ ഒഴിച്ച് ബാക്കിയുള്ള ആപ്പുകൾ അൺഇൻസ്റ്റാൾ ചെയ്യുക. ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ അവ ആവശ്യപ്പെടുന്ന പെർമിഷനുകൾ പരിശോധിക്കുകയും ആപ്പിന്റെ പ്രവർത്തനത്തിന് ആവശ്യമില്ലാത്ത പെർമിഷനുകൾ കൊടുക്കാതിരിക്കുകയും ചെയ്യുക. ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിന് മുൻപ് അവയുടെ ക്രെഡിബിലിറ്റി, റിവ്യൂ എന്നിവയെ കുറിച്ച് വിലയിരുത്തുക.
മൊബൈൽ ഫോൺ വാങ്ങുമ്പോഴും സർവ്വീസ് ചെയ്ത ശേഷവും ഫാക്ടറി റീസെറ്റ് ചെയ്ത ശേഷം മാത്രം ഉപയോഗിക്കുക.
Post Your Comments