
തൃശൂര്‍: ചാവക്കാട് പുത്തന്‍ കടപ്പുറം പള്ളിയില്‍ ലോക്ക് ഡൗണ്‍ വിലക്ക് ലംഘിച്ച് വിശ്വാസികളുടെ പ്രാർത്ഥന. തടയാനെത്തിയ പൊലീസുകാരും വിശ്വാസികളും തമ്മില്‍ സംഘര്‍ഷമുണ്ടായി. ചാവക്കാട് പുത്തൻ കടപ്പുറം ജുമാഅത്ത് പള്ളി കബർസ്ഥാനിലായിരുന്നു പ്രാർത്ഥന നടത്തിയത്. സംഭവത്തിൽ സി ഐയ്ക്കും ഗര്‍ഭിണിയ്ക്കും പരുക്കേറ്റു. ബൈക്കുകളിലാണ് ഇവർ പ്രാർത്ഥനയ്ക്കായി എത്തിയത്. ബൈക്കുകള്‍ പൊലീസ് പിടിച്ചെടുത്തെങ്കിലും നാട്ടുകാർ വിട്ടുകൊടുത്തില്ല.
Post Your Comments