മലേറിയ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിന്‍ ഏറ്റവും കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. കാഡില, ഇപ്കാ ലാബ്സ്,വാലസ് കമ്പനികളാണു പ്രധാന ഉല്‍പ്പാദകര്‍. പുതിയ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇവരോട് 10 കോടി ഗുളിക ആവശ്യപ്പെട്ടിട്ടുണ്ട്.ആവശ്യമെങ്കില്‍ ഈ മരുന്ന് പ്രതിമാസം 100 ടണ്‍ ഉല്‍പ്പാദിപ്പിക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്കു ശേഷിയുണ്ട്. ഏഴു കോടി ആളുകളുടെ ചികിത്സയ്ക്ക് ഇതു മതിയാകും. ലോക വിപണിയുടെ 70 ശതമാനം ഇന്ത്യയുടേതാണ്.
അതേസമയം രാജ്യത്ത് ഹൈഡ്രോക്സിക്ലോറോക്വിന്‍ മരുന്നിന് ക്ഷാമമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍. കോവിഡ് ഏറെ ദോഷകരമായി ബാധിച്ച ചില രാജ്യങ്ങളിലേക്ക് മലേറിയ പ്രതിരോധത്തിനുള്ള ഹൈഡ്രോക്സിക്ലോറോക്വിനും പാരസെറ്റമോള്‍ ഗുളികകളും കയറ്റുമതി ചെയ്യുന്നതിന് ഇന്ത്യ ചൊവ്വാഴ്ച താത്ക്കാലിക ലൈസന്‍സ് അനുവദിച്ചിരുന്നു. ഇപ്കാ ലാബിന്റെ മധ്യപ്രദേശിലെ ഫാക്ടറിയില്‍നിന്ന് ഹൈഡ്രോക്സിക്ലോറോക്വിന്‍ സള്‍ഫേറ്റും ക്ലോറോക്വിന് ഫോസ്ഫേറ്റും ഇറക്കുമതി ചെയ്യാന്‍ യു.എസ്. ഫുഡ് ആന്‍ഡ് അഡ്മിനിസ്ട്രേഷന് വകുപ്പ് അനുമതി നല്കി.
ബിജെപി വനിതാ നേതാവും ഭര്‍ത്താവും കൊല്ലപ്പെട്ട നിലയില്‍
ഇപ്കയ്ക്കു മേല്‍ മൂന്നു വര്‍ഷത്തോളമായി ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം ഇതിനായി പിന്‍വലിക്കുകയും ചെയ്തു.ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്(ഐ.സി.എം.ആര്) ന്‍െറ അഭിപ്രായത്തില്‍ കോവിഡ് സംശയിക്കുന്നതോ സ്ഥിരീകരിച്ചവരോ ആയ ആളുകളുമായി ബന്ധപ്പെട്ട പ്രകടമായ ലക്ഷണങ്ങളില്ലാത്ത ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വീട്ടുകാര്‍ക്കുമാണ് ഹൈഡ്രോക്സിക്ലോറോക്വിന്‍ നിര്‍ദേശിക്കുന്നത്.
Post Your Comments