ദുബായ്•കോവിഡ് -19 പശ്ചാത്തലത്തില്‍ യു.എ.ഇയിലെ ഇന്ത്യന്‍, പാക്കിസ്ഥാന്‍ പൗരന്മാര്‍ക്ക് സ്വദേശത്തേക്ക് മടങ്ങാന്‍ വിമാന സര്‍വീസ് പ്രഖ്യാപിച്ച് ദുബായിയുടെ ബജറ്റ് എയർലൈൻ ഫ്ലൈദുബായ്.
ഏപ്രില്‍ 15 ബുധനാഴ്‌ച മുതല്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന വിമാനങ്ങളിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യയിലെ അഹമ്മദാബാദ്, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്, കൊച്ചി, കോഴിക്കോട്, ലഖ്‌നൗ, മുംബൈ എന്നിവിടങ്ങളിലേക്കാണ് സര്‍വീസ് പ്രഖ്യാപിച്ചിട്ടുള്ളത്.
ഫൈസലാബാദ്, കറാച്ചി, സിയാൽകോട്ട്, മുൾട്ടാൻ പങ്കിസ്ഥാന്‍ നഗരങ്ങലിലേക്കും സര്‍വീസ് ഉണ്ടാകും.
ദുബായില്‍ നിന്ന് പുറത്തേക്ക് മാത്രമേ യാത്രക്കാരെ കൊണ്ടുപോകുകയുള്ളൂ. തിരികെ കൊണ്ട് വരില്ല.
അതേസമയം, ഏപ്രില്‍ 15 മുതല്‍ ഇന്ത്യയിലേക്ക് സര്‍വീസ് നടത്താന്‍ വിമാനക്കമ്പനിയ്ക്ക് ഇന്ത്യന്‍ വ്യോമയാന അധികൃതര്‍ അനുമതി നല്‍കിയിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല.
നേരത്തെ, ഏപ്രില്‍ 6 മുതല്‍ എമിറേറ്റ്സ് തിരുവനന്തപുരവും കൊച്ചിയും അടക്കമുള്ള ഇന്ത്യന്‍ നഗരങ്ങളിലേക്ക് സര്‍വീസ് നടത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ ഇന്ത്യ അനുമതി നല്‍കിയിരുന്നില്ല.
യൂറോപ്പിലെ അഞ്ച് നഗരങ്ങളിലേക്കും ഏപ്രില്‍ 6 മുതല്‍ എമിറേറ്റ്സ് പ്രത്യേക വിമാനങ്ങള്‍ പ്രഖ്യാപിച്ചിരുന്നു.
Post Your Comments