Latest NewsInternational

കോവിഡ് തട്ടിയെടുത്തത് സ്ത്രീകളെക്കാള്‍ കൂടുതൽ പുരുഷന്മാരെ; വില്ലനായത് പ്രത്യേക ശീലം

അതേസമയം, ലോകാരോഗ്യ സംഘടന ഇത്തരത്തില്‍ ഒരു കണക്ക് ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല.

ജിദ്ദ: സ്ത്രീകളെക്കാള്‍ ഇരട്ടിയോളം കൊവിഡ് ബാധിച്ചുള്ള മരണം സംഭവിക്കുന്നത് പുരുഷന്‍മാരിലെന്ന് പഠന റിപ്പോര്‍ട്ട്. ശ്വസനേന്ദ്രിയങ്ങളെയാണ് കൊവിഡ് ബാധിക്കുന്നത്. അതിനാല്‍ പുരുഷന്‍മാരിലെ പുകവലിയാണ് മരണനിരക്ക് കൂടാനുള്ള സാദ്ധ്യതയായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. സ്ത്രീകളിലെ സഹജമായ പ്രതിരോധശേഷി വൈറസുകളെ പെട്ടെന്ന് തന്നെ പുറം തള്ളുന്നതിനാലും സ്ത്രീകള്‍ക്ക് പുരുഷന്മാരില്‍ നിന്നും വിത്യസ്തമായി എക്‌സ് ക്‌റോമസോം അധികമായതിനാലും ആകണം രോഗ പകര്‍ച്ചയിലെ ഈ കുറവെന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നു.

എനിക്ക് കൊറോണബാധയുണ്ട്, ഞാൻ മരിക്കുകയാണെങ്കില്‍ എല്ലാവരും മരിക്കണം; വൈറസ് പടര്‍ത്താനാണ് വന്നത്; പരിഭ്രാന്തി സൃഷ്ടിച്ച് യുവതി

അതേസമയം, ലോകാരോഗ്യ സംഘടന ഇത്തരത്തില്‍ ഒരു കണക്ക് ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല. സിഗരറ്റ് പിടിച്ച്‌ കൈചുണ്ടുകളില്‍ വയ്ക്കുന്നത് കൈയ്യില്‍നിന്നും വായിലേക്ക് രോഗം പകരാനുള്ള സാദ്ധ്യതയെ ബലപ്പെടുത്തുന്നവെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.ചൈനയിലടക്കം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മൊത്തം കൊവിഡ് രോഗികളില്‍ 65 ശതമാനവും പുരുഷന്‍മാരും 35 ശതമാനം സ്ത്രീകളുമാണ്. ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ പുരുഷന്‍മാരുടെ മരണനിരക്ക് 2.8 രേഖപ്പെടുത്തിയപ്പോള്‍ സ്ത്രീകളുടേത് 1.7 മാത്രമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button